വീണുകിട്ടിയ നാല് പവനോളം സ്വർണ്ണാഭരണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് യുവാവ് മാതൃകയായി. ഉടമസ്ഥരെ കണ്ടെത്തി പോലീസ് സ്വർണ്ണാ ഭരണം തിരികെ ഏൽപ്പിച്ചു. പുളിയാർമല ഐ.ടി.ഐ ജീവനക്കാരനും പീച്ചം കോട് സ്വദേശിയുമായ ടി. ബിജുവാണ് നാല് പവനോളം തൂക്കം വരുന്ന സ്വർണ മാലയും ലോക്കറ്റും കൽപ്പറ്റ പോലീസ് സ്‌റ്റേഷനിൽ ഏൽപ്പിച്ചത്. ആഭരണം നഷ്ടപ്പെട്ട വൈത്തിരി സ്വദേശിനിയായ യുവതിയും ഭർത്താവും സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടായിരുന്നു. ഇവരെ വിളിച്ചു വരുത്തി സ്ഥിരീകരിച്ച ശേഷം സ്വർണാഭരണം ഉടമസ്ഥർക്ക് കൈമാറുകയായിരുന്നു.

ഗുണ്ടൽപേട്ടിൽ മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം
ബെംഗളൂരു: കർണാടകയിലെ ചാമരാജനഗർ ഗുണ്ടൽപേട്ടിൽ കാറും ലോറി യും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു. കോഴി ക്കോട് ബേപ്പൂർ സ്വദേശികളായ ആയിഷ നൂരി (41),മകൾ നോഹ (19), ആയിഷ യുടെ സഹോദരൻ







