വേനല്‍: വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ്

താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് മൃഗസംരക്ഷണ വകുപ്പ്. അമിതമായ ചൂട് ജീവഹാനിക്ക് കരണമാകാമെന്നതിനാല്‍ ശരീരത്തിന്റെ ഊഷ്മാവ് ക്രമീകരിക്കണം. കുടിക്കാനായി ശുദ്ധജലം എപ്പോഴും നല്‍കണം. ചൂട് കുറഞ്ഞ സമയത്തു മാത്രം തീറ്റ നല്‍കണം. മേയാന്‍ വിടുന്ന മൃഗങ്ങളെ തണലത്തു മാത്രം കെട്ടണം. പകല്‍ 11 മണി മുതല്‍ വൈകിട്ട് മൂന്ന്‌വരെ മൃഗങ്ങളെ പണികള്‍ക്കായുപയോഗിക്കുന്നതും തുറന്ന വാഹനങ്ങളിലെ യാത്രയും ഒഴിവാക്കണം.

ഉയര്‍ന്ന ശരീര ഊഷ്മാവ്, അണപ്പ്, വായില്‍ നിന്നും പത വരുക, വീണു പോവുക എന്നിവ അപകടത്തെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്. ശരീര ഊഷ്മാവ് കൂടുമ്പോള്‍ പശുക്കള്‍ തീറ്റ എടുക്കുന്നതു കുറയുന്നു. ഇത് പാലുല്‍പാദനം കുറയാന്‍ കാരണമാകും. വേനല്‍ക്കാലത്ത് തൊഴുത്തിന്റെ മൂന്ന് ഭാഗമെങ്കിലും തുറന്നുകിടക്കണം. താല്‍ക്കാലിക മറയായി ഉപയോഗിച്ചുവരുന്ന ഷെയ്ഡ് നെറ്റുകള്‍, പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ എന്നിവ ഉയര്‍ത്തികെട്ടണം. തൊഴുത്തിന്റെ ഉയരം പത്ത് അടിയില്‍ കുറയരുത്. മുകളില്‍ കാര്‍ഷിക ഉപകരണങ്ങള്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ടെങ്കില്‍ അവ മാറ്റി പരമാവധി ഉയരം ഉറപ്പുവരുത്തണം. മേല്‍ക്കൂരയ്ക്ക് മുകളില്‍ വൈക്കോല്‍ നിരത്തുകയോ ചൂടിനെ തടയുന്ന പെയിന്റുകള്‍ ഉപയോഗിക്കുകയോ ചെയ്യണം. കുടിക്കാനുള്ള ശുദ്ധജലം എല്ലായിപ്പോഴും പുല്‍ത്തൊട്ടിയില്‍ ലഭ്യമായിരിക്കണം. മൈക്രോസ്പ്രിംഗ്ലര്‍ വഴിയുള്ള തണുപ്പിക്കല്‍ സംവിധാനം പ്രയോജനപ്രദമാണ്. ചൂടിന് ആനുപാതികമായി ഒന്ന് മുതല്‍ അഞ്ച് മിനുട്ട് വരെ ഈ രീതിയില്‍ തുള്ളിനനയിലൂടെ പശുവിന് തണുപ്പേകാം. ഫാന്‍, മൈക്രോസ്പ്രിംഗ്ലര്‍, സെന്‍സറുകള്‍, സെല്‍ഫ് പ്രൈമിംഗ് പമ്പ് എന്നിവയാണ് ഇതിലെ ഘടകങ്ങള്‍. സീറോ എനര്‍ജി തണുപ്പിക്കല്‍ എന്നറിയപ്പെടുന്ന ഈ പ്രക്രിയയിലൂടെ 13 ഡിഗ്രിവരെ ശരീര താപനില കുറയ്ക്കാന്‍ സാധിക്കും. അണപ്പ്, വായില്‍ നിന്നും പത, തുറന്ന വായ, നീട്ടിയ നാക്ക്, താഴ്ത്തിയ തല, ഉയത്തിയ വാല്‍ക്കട എന്നിവ ചൂട് ആഘാതത്തിന്റെതോതിനെ സൂചിപ്പിക്കുന്നു. കൊമേഴ്‌സ്യല്‍ ഫാമുകളില്‍ ഡ്രൈ ബള്‍ബ് – വെറ്റ് ബള്‍ബ് തൊര്‍മോ മീറ്റര്‍ ഉപയോഗിച്ച് ആപേക്ഷിത സാന്ദ്രത പരിശോധിച്ച് പശുക്കളിലെ ചൂടാഘാതം നിയന്ത്രിക്കാവുന്നതാണ്.

കൊടിയ വേനലില്‍ ചൂട് കുറവുള്ള അതിരാവിലെയും വൈകിട്ടും തീറ്റ നല്‍കുക. മേയാന്‍ വിടുന്നത് വെയിലില്ലാത്ത സമയത്ത് മാത്രമായി നിയന്ത്രിക്കണം. കുടിക്കാനുള്ള വെള്ളം വേനല്‍ക്കാലത്ത് ഒരു പശുവിന് പ്രതിദിനം കുറഞ്ഞത് 100 ലിറ്റര്‍ എന്ന തോതിലാണ് നല്‍കേണ്ടത്. ഓട്ടോമാറ്റിക്ക് ഡ്രിങ്കറുകളാണ് അഭികാമ്യം. കാറ്റുള്ള സ്ഥലങ്ങളില്‍ നനച്ച ചാക്ക വശങ്ങളില്‍ തൂക്കിയിട്ടാല്‍ ചൂട് കുറക്കാന്‍ സാധിക്കും. ഉല്‍പാദനക്ഷമതയുള്ള പശുക്കള്‍ക്ക് പൊട്ടാസിയം അടങ്ങിയ ധാതുലവണ മിശ്രിതം ഉപ്പ്, അപ്പക്കാരം എന്നിവ ലക്ഷണങ്ങളുടെ തോത് അനുസരിച്ച്‌നല്‍കേണ്ടതാണ്. സെല്‍ഫ് പ്രൊപ്പേല്ലിംഗ് റൂഫ് ടോപ്പ് ടര്‍ബൈനുകള്‍ മേല്‍ക്കൂരയില്‍ സ്ഥാപിക്കുന്നതും ഉപകാരപ്രദമാണ്. ശരീര ഊഷ്മാവ് വല്ലാതെ കൂടുമ്പോള്‍ പശുക്കള്‍ക്ക് നിര്‍ജ്ജലീകരണവും, ശരീരം തളര്‍ന്ന് കിടന്നുപോവുകയും ഉടനടി ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം സംഭവിക്കുകയും ചെയ്യും. പച്ചപ്പുല്‍ പൊതുവെ കുറവായ വേനല്‍ക്കാലത്ത് വൈക്കോല്‍ കുതിര്‍ത്തി കൊടുക്കുക. ലഭ്യമായിട്ടുള്ള പച്ചപ്പുല്‍ വൈക്കോലുമായി കൂട്ടികലര്‍ത്തി കൊടുക്കുക. സിങ്ക്, കോപ്പര്‍, സെലീനിയം മുതലായ സൂക്ഷമ മൂലകങ്ങള്‍ നല്‍കുക ഇവയെല്ലാം ചൂടാഘാതം കുറക്കാന്‍ അത്യാവശമാണ്.

വളര്‍ത്തു പക്ഷികള്‍ക്കും അവയുടെ കൂടുകളുടെ മുകളില്‍ തണല്‍, വൈക്കോല്‍/ ഷെയ്ഡ് നെറ്റ് ഉപയോഗിച്ചുള്ള സംരക്ഷണം, കുടിക്കാന്‍ യഥേഷ്ടം വെള്ളം, ചെറിയ കൂടുകള്‍ തണലത്തേയ്ക്ക് മാറ്റിവെയ്ക്കല്‍ എന്നിവ പ്രധാനപ്പെട്ട ചൂടാഘാതനിയന്ത്രണ മാര്‍ഗ്ഗങ്ങളാണ്. അരുമ മൃഗങ്ങളായ നായ, പൂച്ച മുതലായവയുടെ കൂട് കഠിനമായ വെയിലില്‍ നിന്നും മാറ്റണം. ഭക്ഷണത്തോടൊപ്പം ആവശ്യത്തിന് ശുദ്ധജലം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അരുമ മൃഗങ്ങള്‍ക്ക് പുളി ഇല്ലാത്ത ഒ.ആര്‍.എസ് ലായിനികളും പൂച്ചകള്‍ക്ക് ഡ്രൈ ഫുഡ് കൂടാതെ വെറ്റ് ഫുഡും വേനല്‍ക്കാല പരിചരണത്തിന്റെ ഭാഗമായി നല്‍കേണ്ടതാണ്. ചൂട് കൂടുമ്പോള്‍ മേല്‍ സൂചിപ്പിച്ച ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി വിദഗ്ദ്ധ ചികിത്സ നല്‍കണം്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടാം. മരണം ഉണ്ടായാല്‍ മൃഗാശുപത്രിയില്‍ അറിയിക്കണം.

ഗുണ്ടൽപേട്ടിൽ മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

ബെംഗളൂരു: കർണാടകയിലെ ചാമരാജനഗർ ഗുണ്ടൽപേട്ടിൽ കാറും ലോറി യും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു. കോഴി ക്കോട് ബേപ്പൂർ സ്വദേശികളായ ആയിഷ നൂരി (41),മകൾ നോഹ (19), ആയിഷ യുടെ സഹോദരൻ

നമ്മുടെ സഞ്ജു അല്ലാതെ പിന്നെ ആര്, ലോകകപ്പിന്‍റെ താരമായ സഞ്ജു സാംസണെ തേടി ഐസിസി പ്ലേയര്‍ ഓഫ് ദ് മന്ത് പുരസ്കാരം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മാച്ച് വിന്നിംഗ് സെഞ്ച്വറി നേടിയതിന് പിന്നാലെ ഇന്ത്യൻ താരം സഞ്ജു സാംസണെ തേടി ഐസിസി പുരസ്കാരവും. മാർച്ച് മാസത്തിലെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പ്ലേയര്‍ ഓഫ് ദ്

പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപഭോഗം

തിരുവനന്തപുരം: വേനൽ ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5933 മെ ഗാവാട്ട് ആയിരുന്നു. ആദ്യമായാണ് വൈദ്യുതി ആവശ്യകത ഇത്രയും ഉയരുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി

പുല്‍പ്പള്ളി ക്ഷീര സംഘം സ്റ്റാഫ് ഇൻസെന്‍റീവ് വിതരണം ചെയ്തു.

പുല്‍പ്പള്ളി: മലബാർ മേഖല യൂണിയൻ ആനന്ദ് മാതൃക ക്ഷീര സംഘങ്ങളിലെ ജീവനക്കാർക്ക് വിതരണം ചെയ്യുന്നതിനായി അനുവദിച്ച സ്റ്റാഫ് ഇൻസെന്റീവില്‍ പുല്‍പ്പള്ളി ക്ഷീര സംഘത്തിന് അനുവദിച്ച തുക ചെയ്തു. 2026 ജനുവരി മാസത്തില്‍ ആനന്ദ് മാതൃക

30 -45 വയസിനിടയില്‍ അരക്കെട്ടിന് ചുറ്റും വണ്ണം വയ്ക്കുന്നുണ്ടോ? പ്രായമാകുന്നത് മാത്രമല്ല കാരണം

അമിതമായി ഭക്ഷണം കഴിച്ചിട്ടും നിങ്ങളുടെ അരക്കെട്ടിന് ചുറ്റും വണ്ണം കൂടിവരുന്നത് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ? ആത്മവിശ്വാസം നഷ്ടപ്പെടുന്നുണ്ടോ? പ്രായമാകുന്നതുകൊണ്ടാകും എന്ന് ആശ്വസിച്ച് അതിനോട് പൊരുത്തപ്പെട്ടുപോകുന്നവരും ഉണ്ടാവാം. ഇന്ത്യയില്‍ മധ്യവയസ് കഴിഞ്ഞ മിക്ക സ്ത്രീകളും നേരിടുന്ന പ്രശ്‌നമാണിത്.

ലൈം​ഗീ​കാ​തി​ക്ര​മം; യു​വാ​വി​ന് 27 വ​ർ​ഷം ത​ട​വും പി​ഴ​യും

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് ല​ഹ​രി ന​ല്‍​കി​യ മ​യ​ക്കി​യ​ശേ​ഷം ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​ക്ക് ത​ട​വും പി​ഴ​യും. തൃ​ക്കൈ​പ്പ​റ്റ നെ​ല്ലി​മാ​ളം ക​ല്ല​റ വീ​ട്ടി​ല്‍ മി​ഥു​ന്‍ ദാ​സ് (22)നെ​യാ​ണ് ക​ല്‍​പ്പ​റ്റ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജ് കെ.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.