പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള റീഹാബിലിറ്റേഷന്‍ സെന്ററില്‍ ബുക്ക് ബൈന്റിംഗ്, ഓഫ്‌സെറ്റ് പ്രിന്റിംഗ്, ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ് ആന്‍ഡ് മലയാളം കോഴ്സുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 18നും 35 നുമിടയില്‍ പ്രായമുള്ള കൈകാല്‍ സ്വാധീനമില്ലാത്തവര്‍, ചെറിയ തോതില്‍ ബുദ്ധി വൈകല്യമുള്ളവര്‍, ബധിരരായ പെണ്‍കുട്ടികള്‍, ഭാഗികമായി കാഴ്ച കുറവുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷമാണ് പരിശീലന കാലാവധി. പരിശീലനം സൗജന്യമാണ്. അപേക്ഷ ഫോറം karthikarehab.com ല്‍ ലഭ്യമാണ്. അപേക്ഷയോടൊപ്പം ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മെഡിക്കല്‍ ബോര്‍ഡില്‍ നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയുടെ പകര്‍പ്പ് സഹിതം എക്സിക്യൂട്ടീവ് ഡയറക്ടര്‍, കാര്‍ത്തികാ നായര്‍ മെമ്മോറിയല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍, വള്ളംകുളം പി.ഒ., തിരുവല്ല-689 541, എന്ന വിലാസത്തില്‍ അയക്കണം. ഏപ്രില്‍ 25 വരെ അപേക്ഷിക്കാം. ഫോണ്‍-944611622, 0469 2608176

ഗുണ്ടൽപേട്ടിൽ മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം
ബെംഗളൂരു: കർണാടകയിലെ ചാമരാജനഗർ ഗുണ്ടൽപേട്ടിൽ കാറും ലോറി യും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു. കോഴി ക്കോട് ബേപ്പൂർ സ്വദേശികളായ ആയിഷ നൂരി (41),മകൾ നോഹ (19), ആയിഷ യുടെ സഹോദരൻ







