പാലക്കാട് എംഎൽഎയും ലൈംഗിക പീഡനക്കേസിൽ പ്രതിയുമായ രാഹുൽ മാങ്കൂട്ടത്തിലിന് സോഷ്യൽമീഡിയയിൽ ലഭിക്കുന്ന സ്വീകാര്യത തട്ടിപ്പെന്ന് ഇടത് സൈബർ ഹാൻഡിലുകൾ. പണം നൽകിയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ ലൈക്കും കമന്റും വ്യൂസും വാരിക്കൂട്ടുന്നതെന്നും ഇടത് സൈബർ ഹാൻഡിലുകൾ ആരോപിച്ചു. വീഡിയോ തെളിവുകൾ സഹിതമായിരുന്നു ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം ഉയർത്തിയ വയനാട് ഫണ്ട് തട്ടിപ്പ് ആരോപണത്തിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ പോസ്റ്റ് ചെയ്ത വീഡിയോകൾക്ക് വലിയ രീതിയിൽ റീച്ച് ലഭിച്ചിരുന്നു. ‘മറക്കരുത്…! നാളെ വോട്ട് ചെയ്യാൻ പോകുമ്പോൾ ഇക്കഴിഞ്ഞ പത്ത് വർഷം മറന്നു പോകരുത്’ എന്ന ടൈറ്റിലിൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് 137 കെ ലൈക്കും, 20 ലക്ഷത്തിനടുത്ത് വ്യൂവർഷിപ്പും ലഭിച്ചു.

ഗുണ്ടൽപേട്ടിൽ മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം
ബെംഗളൂരു: കർണാടകയിലെ ചാമരാജനഗർ ഗുണ്ടൽപേട്ടിൽ കാറും ലോറി യും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു. കോഴി ക്കോട് ബേപ്പൂർ സ്വദേശികളായ ആയിഷ നൂരി (41),മകൾ നോഹ (19), ആയിഷ യുടെ സഹോദരൻ







