കീര്‍ത്തി സുരേഷും വീണു! സഞ്ജുവിന്റെ മുകളില്‍ ഇനിയൊരു മലയാളിയില്ല; ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ഫോളേവേഴ്‌സുള്ള താരം

ക്രിക്കറ്റ് മൈതാനത്തെ റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയിലും ചരിത്രം കുറിച്ച് മലയാളി താരം സഞ്ജു സാംസണ്‍. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള മലയാളി എന്ന പദവി ഇനി സഞ്ജുവിന് സ്വന്തം. 19 ദശലക്ഷം ഫോളോവേഴ്‌സുമായി തെന്നിന്ത്യന്‍ സിനിമാ താരങ്ങളെ പിന്നിലാക്കിയാണ് സഞ്ജു ഈ നേട്ടം കൈവരിച്ചത്. ഇതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നടി കീര്‍ത്തി സുരേഷിനെയാണ് (18.8 ദശലക്ഷം) സഞ്ജു മറികടന്നത്. അനുപമ പരമേശ്വരന്‍ (16.6 ദശലക്ഷം), ദുല്‍ഖര്‍ സല്‍മാന്‍ (15.9 ദശലക്ഷം) എന്നിവരാണ് പട്ടികയില്‍ പിന്നിലുള്ള മറ്റ് പ്രമുഖര്‍.

ഐപിഎല്‍ 2026 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി ഈ സീസണിലെ ആദ്യ സെഞ്ച്വറി നേടിയത് സഞ്ജുവിന്റെ ജനപ്രീതി വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. വെടിക്കെട്ട് ബാറ്റിംഗിന് പുറമെ സഞ്ജുവിന്റെ ലാളിത്യവും ആരാധകര്‍ക്കിടയില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നു. കഴിഞ്ഞ ദിവസം തന്റെ തകര്‍ന്ന ഫോണുമായി എത്തിയ ആരാധകന് പുതിയ ഫോണ്‍ സമ്മാനിച്ച സഞ്ജു സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ക്രിക്കറ്റ് ആരാധകര്‍ക്ക് പുറമെ വലിയൊരു വിഭാഗം സിനിമാ-സാംസ്‌കാരിക ആരാധകരും സഞ്ജുവിനെ പിന്തുടരുന്നുണ്ട്.

നേരത്തെ ടി20 ലോകകപ്പ് കഴിഞ്ഞപ്പോള്‍ തന്നെ സഞ്ജുവിന്റെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായിരുന്നു. അവസാന മൂന്ന് മത്സരങ്ങൡ നേടിയ സെഞ്ചുറിയാണ് സഞ്ജുവിന്റെ സോഷ്യല്‍ മീഡിയ വാല്യ വര്‍ധിപ്പിച്ചത്. ലോകകപ്പിന് മുമ്പാണ് സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തുന്നത്. എന്നാല്‍ ലോകകപ്പിന് ശേഷം അതേ ഫോം നിലനിര്‍ത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സെഞ്ചുറി നേടിയതോടെ ഫോളോവേഴ്‌സില്‍ വീണ്ടും വര്‍ധനവുണ്ടാവുകയായിരുന്നു.

ഗുണ്ടൽപേട്ടിൽ മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

ബെംഗളൂരു: കർണാടകയിലെ ചാമരാജനഗർ ഗുണ്ടൽപേട്ടിൽ കാറും ലോറി യും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു. കോഴി ക്കോട് ബേപ്പൂർ സ്വദേശികളായ ആയിഷ നൂരി (41),മകൾ നോഹ (19), ആയിഷ യുടെ സഹോദരൻ

നമ്മുടെ സഞ്ജു അല്ലാതെ പിന്നെ ആര്, ലോകകപ്പിന്‍റെ താരമായ സഞ്ജു സാംസണെ തേടി ഐസിസി പ്ലേയര്‍ ഓഫ് ദ് മന്ത് പുരസ്കാരം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മാച്ച് വിന്നിംഗ് സെഞ്ച്വറി നേടിയതിന് പിന്നാലെ ഇന്ത്യൻ താരം സഞ്ജു സാംസണെ തേടി ഐസിസി പുരസ്കാരവും. മാർച്ച് മാസത്തിലെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പ്ലേയര്‍ ഓഫ് ദ്

പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപഭോഗം

തിരുവനന്തപുരം: വേനൽ ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5933 മെ ഗാവാട്ട് ആയിരുന്നു. ആദ്യമായാണ് വൈദ്യുതി ആവശ്യകത ഇത്രയും ഉയരുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി

പുല്‍പ്പള്ളി ക്ഷീര സംഘം സ്റ്റാഫ് ഇൻസെന്‍റീവ് വിതരണം ചെയ്തു.

പുല്‍പ്പള്ളി: മലബാർ മേഖല യൂണിയൻ ആനന്ദ് മാതൃക ക്ഷീര സംഘങ്ങളിലെ ജീവനക്കാർക്ക് വിതരണം ചെയ്യുന്നതിനായി അനുവദിച്ച സ്റ്റാഫ് ഇൻസെന്റീവില്‍ പുല്‍പ്പള്ളി ക്ഷീര സംഘത്തിന് അനുവദിച്ച തുക ചെയ്തു. 2026 ജനുവരി മാസത്തില്‍ ആനന്ദ് മാതൃക

30 -45 വയസിനിടയില്‍ അരക്കെട്ടിന് ചുറ്റും വണ്ണം വയ്ക്കുന്നുണ്ടോ? പ്രായമാകുന്നത് മാത്രമല്ല കാരണം

അമിതമായി ഭക്ഷണം കഴിച്ചിട്ടും നിങ്ങളുടെ അരക്കെട്ടിന് ചുറ്റും വണ്ണം കൂടിവരുന്നത് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ? ആത്മവിശ്വാസം നഷ്ടപ്പെടുന്നുണ്ടോ? പ്രായമാകുന്നതുകൊണ്ടാകും എന്ന് ആശ്വസിച്ച് അതിനോട് പൊരുത്തപ്പെട്ടുപോകുന്നവരും ഉണ്ടാവാം. ഇന്ത്യയില്‍ മധ്യവയസ് കഴിഞ്ഞ മിക്ക സ്ത്രീകളും നേരിടുന്ന പ്രശ്‌നമാണിത്.

ലൈം​ഗീ​കാ​തി​ക്ര​മം; യു​വാ​വി​ന് 27 വ​ർ​ഷം ത​ട​വും പി​ഴ​യും

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് ല​ഹ​രി ന​ല്‍​കി​യ മ​യ​ക്കി​യ​ശേ​ഷം ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​ക്ക് ത​ട​വും പി​ഴ​യും. തൃ​ക്കൈ​പ്പ​റ്റ നെ​ല്ലി​മാ​ളം ക​ല്ല​റ വീ​ട്ടി​ല്‍ മി​ഥു​ന്‍ ദാ​സ് (22)നെ​യാ​ണ് ക​ല്‍​പ്പ​റ്റ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജ് കെ.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.