യുപിഐക്ക് ‘undo’ ബട്ടൺ ഇല്ലെങ്കിലെന്താ! പണം അയച്ചത് മാറിപ്പോയാൽ ആശങ്കപ്പെടേണ്ട, തിരിച്ചുപിടിക്കാന്‍ വഴികളുണ്ട്

യുപിഐ വഴി അബദ്ധത്തില്‍ പണം മറ്റൊരാള്‍ക്ക് അയച്ചാല്‍ പരിഭ്രാന്തരാകേണ്ടതില്ല. പണം തിരികെ ലഭിക്കാനായി ബാങ്കിനെ അറിയിക്കുന്നതുള്‍പ്പെടെ പല മാര്‍ഗ്ഗങ്ങളുണ്ട്. പണം അയക്കുന്നതിന് മുന്‍പ് അക്കൗണ്ട് വിവരങ്ങള്‍ ഉറപ്പുവരുത്തുന്നത് പോലുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരം അബദ്ധങ്ങള്‍ ഒഴിവാക്കാം.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ആര്‍ക്കും പണമയക്കാം എന്നതാണ് യുപിഐ നല്‍കുന്ന സൗകര്യം. എന്നാല്‍ ഇതേ വേഗത തന്നെയാണ് പലപ്പോഴും വിനയാകുന്നതും. ഒരു അക്കമോ അക്ഷരമോ മാറിപ്പോയാല്‍ പണം പോകുന്നത് മറ്റാരുടെയോ അക്കൗണ്ടിലേക്കാകും. പണം പോയിക്കഴിഞ്ഞ് സങ്കടപ്പെട്ടിരുന്നിട്ട് കാര്യമില്ല. യുപിഐയില്‍ ‘undo’ ബട്ടണ്‍ ഇല്ലെന്നത് തന്നെ ഇതിന് കാരണം. എന്നാല്‍ അബദ്ധം പറ്റിയാല്‍ പണം തിരികെ ലഭിക്കാന്‍ ചില വഴികളുണ്ട്.

ആദ്യം ചെയ്യേണ്ടത് എന്ത്?
പണം മാറിപ്പോയെന്ന് അറിഞ്ഞാല്‍ ഉടന്‍ തന്നെ ആ നമ്പറിലേക്ക് വിളിക്കാന്‍ ശ്രമിക്കുക എന്നതാണ് ഏറ്റവും എളുപ്പ വഴി. അബദ്ധത്തില്‍ പണം വന്നതാണെന്ന് ബോധ്യപ്പെട്ടാല്‍ പലരും അത് തിരികെ അയച്ചുതരാറുണ്ട്. എന്നാല്‍ മറുപടി ലഭിക്കാതിരിക്കുകയോ അവര്‍ പണം നല്‍കാന്‍ വിസമ്മതിക്കുകയോ ചെയ്താല്‍ അടുത്ത ഘട്ടങ്ങളിലേക്ക് നീങ്ങണം.

ബാങ്കിനെ ഉടന്‍ അറിയിക്കുക
പണം മാറിയെന്ന് തിരിച്ചറിഞ്ഞാലുടന്‍ നിങ്ങളുടെ ബാങ്കിനെ വിവരം അറിയിക്കുക. ഒട്ടും വൈകിക്കരുത്. നിങ്ങള്‍ ഉപയോഗിക്കുന്ന യുപിഐ ആപ്പിലെ റിപ്പോര്‍ട്ട് ഇഷ്യു എന്ന ഓപ്ഷന്‍ വഴി പരാതി നല്‍കാം. ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യുക. ഇത് ഇടപാടിന്റെ കൃത്യമായ രേഖയുണ്ടാക്കാന്‍ സഹായിക്കും. ഇതിനുപുറമെ എന്‍പിസിഐ പോര്‍ട്ടല്‍ വഴിയോ ഭീം ആപ്പ് വഴിയോ പരാതി സമര്‍പ്പിക്കാവുന്നതാണ്

പരാതി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ എന്ത് ചെയ്യും?

ബാങ്കില്‍ നിന്ന് കൃത്യമായ മറുപടി ലഭിക്കുന്നില്ലെങ്കില്‍ ബാങ്കിന്റെ തന്നെ ഗ്രീവന്‍സ് റിഡ്രസ്സല്‍ വിഭാഗത്തെയോ നോഡല്‍ ഓഫീസറെയോ സമീപിക്കാം. എന്നിട്ടും ഫലമില്ലെങ്കില്‍ അവസാന മാര്‍ഗ്ഗമായി ആര്‍ബിഐ ഓംബുഡ്‌സ്മാനെ സമീപിക്കാവുന്നതാണ്. ആര്‍ബിഐയുടെ കംപ്ലയിന്റ് മാനേജ്മെന്റ് സിസ്റ്റം വഴി ഓണ്‍ലൈനായി പരാതി നല്‍കാം.

ഓര്‍ക്കുക: പണം ലഭിച്ച ആള്‍ അത് തിരികെ നല്‍കാന്‍ തയ്യാറാകാതിരിക്കുകയും ബാങ്ക് തലത്തില്‍ പരിഹാരം ഉണ്ടാകാതിരിക്കുകയും ചെയ്താല്‍ ഇത് ഒരു നിയമപ്രശ്‌നമായി മാറും. അങ്ങനെയെങ്കില്‍ പോലീസിനെയോ കോടതിയെയോ സമീപിക്കേണ്ടി വരും.

ഗുണ്ടൽപേട്ടിൽ മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

ബെംഗളൂരു: കർണാടകയിലെ ചാമരാജനഗർ ഗുണ്ടൽപേട്ടിൽ കാറും ലോറി യും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു. കോഴി ക്കോട് ബേപ്പൂർ സ്വദേശികളായ ആയിഷ നൂരി (41),മകൾ നോഹ (19), ആയിഷ യുടെ സഹോദരൻ

നമ്മുടെ സഞ്ജു അല്ലാതെ പിന്നെ ആര്, ലോകകപ്പിന്‍റെ താരമായ സഞ്ജു സാംസണെ തേടി ഐസിസി പ്ലേയര്‍ ഓഫ് ദ് മന്ത് പുരസ്കാരം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മാച്ച് വിന്നിംഗ് സെഞ്ച്വറി നേടിയതിന് പിന്നാലെ ഇന്ത്യൻ താരം സഞ്ജു സാംസണെ തേടി ഐസിസി പുരസ്കാരവും. മാർച്ച് മാസത്തിലെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പ്ലേയര്‍ ഓഫ് ദ്

പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപഭോഗം

തിരുവനന്തപുരം: വേനൽ ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5933 മെ ഗാവാട്ട് ആയിരുന്നു. ആദ്യമായാണ് വൈദ്യുതി ആവശ്യകത ഇത്രയും ഉയരുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി

പുല്‍പ്പള്ളി ക്ഷീര സംഘം സ്റ്റാഫ് ഇൻസെന്‍റീവ് വിതരണം ചെയ്തു.

പുല്‍പ്പള്ളി: മലബാർ മേഖല യൂണിയൻ ആനന്ദ് മാതൃക ക്ഷീര സംഘങ്ങളിലെ ജീവനക്കാർക്ക് വിതരണം ചെയ്യുന്നതിനായി അനുവദിച്ച സ്റ്റാഫ് ഇൻസെന്റീവില്‍ പുല്‍പ്പള്ളി ക്ഷീര സംഘത്തിന് അനുവദിച്ച തുക ചെയ്തു. 2026 ജനുവരി മാസത്തില്‍ ആനന്ദ് മാതൃക

30 -45 വയസിനിടയില്‍ അരക്കെട്ടിന് ചുറ്റും വണ്ണം വയ്ക്കുന്നുണ്ടോ? പ്രായമാകുന്നത് മാത്രമല്ല കാരണം

അമിതമായി ഭക്ഷണം കഴിച്ചിട്ടും നിങ്ങളുടെ അരക്കെട്ടിന് ചുറ്റും വണ്ണം കൂടിവരുന്നത് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ? ആത്മവിശ്വാസം നഷ്ടപ്പെടുന്നുണ്ടോ? പ്രായമാകുന്നതുകൊണ്ടാകും എന്ന് ആശ്വസിച്ച് അതിനോട് പൊരുത്തപ്പെട്ടുപോകുന്നവരും ഉണ്ടാവാം. ഇന്ത്യയില്‍ മധ്യവയസ് കഴിഞ്ഞ മിക്ക സ്ത്രീകളും നേരിടുന്ന പ്രശ്‌നമാണിത്.

ലൈം​ഗീ​കാ​തി​ക്ര​മം; യു​വാ​വി​ന് 27 വ​ർ​ഷം ത​ട​വും പി​ഴ​യും

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് ല​ഹ​രി ന​ല്‍​കി​യ മ​യ​ക്കി​യ​ശേ​ഷം ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​ക്ക് ത​ട​വും പി​ഴ​യും. തൃ​ക്കൈ​പ്പ​റ്റ നെ​ല്ലി​മാ​ളം ക​ല്ല​റ വീ​ട്ടി​ല്‍ മി​ഥു​ന്‍ ദാ​സ് (22)നെ​യാ​ണ് ക​ല്‍​പ്പ​റ്റ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജ് കെ.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.