ഇടയ്ക്കിടെയുണ്ടാകുന്ന തലവേദനകള്‍ സാധാരണയായി അവഗണിക്കുകയാണ് പലരും ചെയ്യുന്നത്. ഒരു വേദന സംഹാരി കഴിക്കുകയോ അതുമല്ലെങ്കില്‍ വേദന സഹിക്കുകയോ ചെയ്ത് ദിവസം തള്ളിനീക്കും. എന്നാല്‍ തലവേദന ഇടയ്ക്കിടെ വരാന്‍ തുടങ്ങുകയാണെങ്കില്‍ അതൊരു സാധാരണ കാര്യമായി തള്ളിക്കളയാതിരിക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തില്‍ എന്തോ കുഴപ്പമുണ്ട് എന്നതിന്റെ സൂചനയായിരിക്കും ഈ തലവേദന.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്‌സ് ആന്‍ഡ് സ്‌ട്രോക്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് തലവേദനയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ചിലപ്പോള്‍ ഇത് സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടുള്ളതാകാം. അതല്ലെങ്കില്‍ ഭക്ഷണക്രമം, അല്ലെങ്കില്‍ ഭക്ഷണത്തിന്റെ അഭാവം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് സമ്മര്‍ദ്ദമാണ്. ജോലിസമ്മര്‍ദ്ദം, ഉത്തരവാദിത്തങ്ങള്‍, ആശങ്കകള്‍, ഇവയെല്ലാം സമ്മര്‍ദ്ദത്തിന് കാരണമാകാം. സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന പിരിമുറുക്കം കഴുത്ത്, തോളുകള്‍, താടിയെല്ല് എന്നിവയുടെ പേശികളെ മുറുക്കുന്നു.ഇത് ക്രമേണ തലവേദനയിലേക്ക് നയിക്കുന്നു. ഈ വേദന തലയ്ക്ക് ചുറ്റുമുള്ള ഭാരം അല്ലെങ്കില്‍ സമ്മര്‍ദ്ദം പോലെ അനുഭവപ്പെടുന്നു.

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ
പേടിഎം ബാങ്ക് ലിമിറ്റഡിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തലാക്കാന്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഉത്തരവ്. പേടിഎമ്മിന്റെ ബാങ്കിങ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ബാങ്കിന്റെ ഭരണം, നിയമപാലനം, പ്രവര്‍ത്തനരീതികള്‍ എന്നിവയില്‍ വന്ന ആവര്‍ത്തിച്ചുള്ള വീഴ്ചകളാണ്







