പ്രമേഹമുള്ളവര്‍ മദ്യപിച്ചാല്‍ വിവരമറിയും; സങ്കീര്‍ണതകള്‍ ധാരാളമുണ്ട്

നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുന്നുണ്ട്. ചില ഭക്ഷണ പാനിയങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിര്‍ത്തുമെങ്കിലും മറ്റ് ചിലത് സ്ഥിതി കൂടുതല്‍ വഷളാക്കും. പ്രമേഹമുളളവര്‍ പഞ്ചസാര അടങ്ങിയ പാനിയങ്ങളും പായ്ക്ക് ചെയ്തുവരുന്ന ജ്യൂസുകളും കുടിക്കുന്നത് ഒഴിവാക്കണം എന്നാണ് പറയുന്നത്. അപ്പോള്‍ മദ്യത്തിന്റെ കാര്യമോ?പ്രമേഹ രോഗികള്‍ക്ക് മദ്യം കഴിക്കുന്നത് എത്രത്തോളം ദോഷകരമായിരിക്കും?.
drinking alcohol diabetes
പ്രമേഹമുള്ളവര്‍ക്ക് മദ്യം സുരക്ഷിതമായിരിക്കുമോ?

പ്രമേഹത്തിന്റെ ചില സങ്കീര്‍ണതകളുമായി ചേരുമ്പോള്‍ മദ്യം ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാക്കും. മാത്രമല്ല പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്തുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യും

പ്രമേഹ രോഗികളെ മദ്യം എങ്ങനെ ബാധിക്കുന്നു

മരുന്നുകളെ ഗുണങ്ങളെ തടസ്സപ്പെടുത്തുന്നു – മദ്യം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് കരുതപ്പെടുന്ന മരുന്നുകള്‍ മദ്യവുമായി ചേരുമ്പോള്‍ ഇന്‍സുലിന്‍ ഷോക്ക് അല്ലെങ്കില്‍ ഹൈപ്പോഗ്ലൈസീമിയയിലേക്ക് നയിച്ചേക്കാം. ഇത് ഗുരുതരമായ ഒരു മെഡിക്കല്‍ അവസ്ഥയാണ്.
മദ്യം കരളിനെ ശരിയായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല-മദ്യം കഴിക്കുന്നത് കരളിനെ അതിന്റെ ജോലി ചെയ്യുന്നതില്‍നിന്ന് തടയുന്നു. കരള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുകയാണ് ചെയ്യാറ്. എന്നാല്‍ മദ്യം കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയോ ഗ്ലൂക്കോസോ നിയന്ത്രിക്കുന്നതിന് പകരം കരള്‍ മദ്യം രക്തത്തില്‍ നിന്ന് നീക്കം ചെയ്യാനാണ് ശ്രമിക്കുന്നത്.

മദ്യം ഹൈപ്പോഗ്ലെസീമിയയ്ക്ക് കാരണമാകുന്നു
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നതിനെയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് അല്ലെങ്കില്‍ ഹൈപ്പോഗ്ലെസീമിയ എന്ന് വിളിക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വേണ്ടതിലും താഴെയാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഹൈപ്പോഗ്ലൈസീമിയ എന്നത് അടിയന്തിര ചികിത്സ ആവശ്യമുള്ള ഒരു അവസ്ഥയാണ്. വിറയല്‍, വിയര്‍ക്കല്‍, തലവേദന, ക്ഷീണം, ക്രമരഹിതമായ ഹൃദയമിടിപ്പ്, തലകറക്കം, ചുണ്ടുകള്‍, നാവ് അല്ലെങ്കില്‍ കവിള്‍ എന്നിവയുടെ മരവിപ്പ് എന്നിവ ഹൈപ്പോഗ്ലൈസീമിയയുടെ ചില ലക്ഷണങ്ങളാണ്. അതുകൊണ്ട് പ്രമേഹമുള്ളവര്‍ കഴിയുന്നത്ര മദ്യം ഒഴിവാക്കണം. ഇടയ്ക്കിടെ മദ്യം കഴിക്കുന്നവരാണെങ്കില്‍, പ്രമേഹരോഗികള്‍ ഒരിക്കലും ഒഴിഞ്ഞ വയറ്റില്‍ മദ്യം കഴിക്കരുത്.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് വളരെ അത്യാവശ്യമാണ്)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

പേടിഎം ബാങ്ക് ലിമിറ്റഡിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തലാക്കാന്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഉത്തരവ്. പേടിഎമ്മിന്റെ ബാങ്കിങ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ബാങ്കിന്റെ ഭരണം, നിയമപാലനം, പ്രവര്‍ത്തനരീതികള്‍ എന്നിവയില്‍ വന്ന ആവര്‍ത്തിച്ചുള്ള വീഴ്ചകളാണ്

പ്രമേഹമുള്ളവര്‍ മദ്യപിച്ചാല്‍ വിവരമറിയും; സങ്കീര്‍ണതകള്‍ ധാരാളമുണ്ട്

നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുന്നുണ്ട്. ചില ഭക്ഷണ പാനിയങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിര്‍ത്തുമെങ്കിലും മറ്റ് ചിലത് സ്ഥിതി കൂടുതല്‍ വഷളാക്കും. പ്രമേഹമുളളവര്‍ പഞ്ചസാര അടങ്ങിയ പാനിയങ്ങളും

മലപ്പുറത്ത് ജ്വല്ലറിയിൽ നിന്നും രണ്ട് പവൻ സ്വർണാഭരണം എടുത്ത് ഓടി; വിദ്യാർത്ഥി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

മലപ്പുറം പുളിക്കലിൽ ജ്വല്ലറിയിൽ നിന്നും രണ്ട് പവൻ സ്വർണാഭരണം എടുത്തോടിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കോഴിക്കോട് പെരുമണ്ണ സ്വദേശി മുഹമ്മദ് സിനാൻ (21), പൂവാട്ടുപറമ്പ് സ്വദേശി മുഹമ്മദ് ഇഖ്ബാൽ (19) എന്നിവരും പ്രായപൂർത്തിയാകാത്ത

ഇടയ്ക്കിടെയുണ്ടാകുന്ന തലവേദന അവഗണിക്കരുത്; കാരണങ്ങള്‍ പലതാണ്

ഇടയ്ക്കിടെയുണ്ടാകുന്ന തലവേദനകള്‍ സാധാരണയായി അവഗണിക്കുകയാണ് പലരും ചെയ്യുന്നത്. ഒരു വേദന സംഹാരി കഴിക്കുകയോ അതുമല്ലെങ്കില്‍ വേദന സഹിക്കുകയോ ചെയ്ത് ദിവസം തള്ളിനീക്കും. എന്നാല്‍ തലവേദന ഇടയ്ക്കിടെ വരാന്‍ തുടങ്ങുകയാണെങ്കില്‍ അതൊരു സാധാരണ കാര്യമായി തള്ളിക്കളയാതിരിക്കാന്‍

എമ്പുരാന്‍’ വീണു! ഇനി ‘ഷണ്മുഖന്‍റെ’ ഊഴം; ആ റെക്കോര്‍ഡ് ബുക്കില്‍ വമ്പന്മാരെ തകര്‍ത്തെറിഞ്ഞ് ‘വാഴ 2’

മലയാളി സിനിമാപ്രേക്ഷകരെ സംബന്ധിച്ച് താരങ്ങളേക്കാള്‍ പ്രധാനം സിനിമകളുടെ ഉള്ളടക്കമാണെന്നതിന് ഏറ്റവും പുതിയ തെളിവാണ് നവാഗതര്‍ ഒരുമിച്ച വാഴ 2 എന്ന ചിത്രം. 2024 ല്‍ പുറത്തെത്തിയ വാഴ ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സിന്‍റെ

പാമ്പുകടിയേറ്റാൽ കനിവ് 108ലേക്ക് വിളിക്കാം! പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും; ആൻ്റി വെനമുള്ള ആശുപത്രിയുടെ പട്ടിക കൈമാറി ആരോഗ്യവകുപ്പ്

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനമുള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കനിവ് 108 ആംബുലന്‍സിലുള്ള പരിചയ സമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വഴി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.