മേപ്പാടി:മുസ്ലിം ലീഗ് നിർമ്മിച്ച് നൽകിയ മുഴുവൻ വീടുകളിലേക്കുമുള്ള അവശ്യ സാധനങ്ങൾ നൽകി വെള്ളമുണ്ട സിറ്റി ശാഖാ യൂത്ത് ലീഗ് കമ്മറ്റി. ഭക്ഷണ കിറ്റിൻ്റെ കൈമാറ്റം യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം ട്രഷറർ അസീസ് വെള്ളമുണ്ടയിൽ നിന്നും ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ടി.മുഹമ്മദ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി ഹംസ,മുഫീദ തസ്‌നി ,റസാക്ക് അണക്കായി,സമദ് കണ്ണിയൻ,അഷറഫ് കെ.റഷീദ്, എ.പി.സുബൈർ, ഇ കെ.യൂസഫ് ,എം.അസർ എം.ഹ്‌മാൻ പി. ഷിഹാബ്.റഷീദ് പി. സലാം.സാജിർ പി.കെ. സമത് ടി.ഫിറോസ് തുടങ്ങിയവർ സംബന്ധിച്ചു.

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB
തിരുവനന്തപുരം : വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം







