ദേശീയ സൈക്കിൾ പോളോ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലയിൽ നിന്നുള്ള താരങ്ങളെയും പരിശീലകനെയും ജില്ല സൈക്കിൾ പോളോ അസോസിയേഷൻ ആദരിച്ചു. അൽത്താഫ് അബ്ദുൽ അസീസ്, മുഹമ്മദ് അൻസിൽ, അഫാഹ് അലി, ഹന്ന ഫാത്തിമ, നസ്‌ല ഫാത്തിമ, എ. സഫ, കോച്ച് ദിയൂഫ് എന്നിവരെയാണ് ആദരിച്ചത്.
ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ നടത്തിയ ചടങ്ങിൽ അസോസിയേഷൻ ട്രഷറർ കെ.വി. ഹാരിഷ് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.എം. ഫ്രാൻസിസ് മുഖ്യാതിഥിയായി.
അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഇ.വി. റിയാസ്, ജോയിന്റ് സെക്രട്ടറി എം. സാദിഖ്, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സംഷാദ് മരക്കാർ, അസോസിയേഷൻ സെക്രട്ടറി എൻ.സി. സാജിദ്, ടി. നവാസ്, അർജുൻ തോമസ്, എ.കെ. സുബൈദ, നീതു പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB
തിരുവനന്തപുരം : വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം







