കല്‍പറ്റ കോടതി കോംപ്ലക്‌സിലെ സ്റ്റാഫ് ക്യാന്റീന്‍ ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ എട്ട് മുതല്‍ 11 മാസത്തേക്കാണ് കാലാവധി. വിഭവങ്ങളുടെ നിരക്ക് ഉള്‍പ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള പ്രൊഫോര്‍മയോടൊപ്പം ക്വട്ടേഷനുകള്‍ മെയ് 14ന് വൈകുന്നരം നാലിന് മുമ്പ് ജില്ലാ കോടതി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍-04936 202277
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







