വയനാട് ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് അഡ്‌ഹോക് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. എം.ബി.ബി.എസും ടി.സി.എം.സി രജിസ്‌ട്രേഷനുമാണ് യോഗ്യത. 179 ദിവസത്തേക്കാണ് നിയമനം. പ്രതിമാസം 60,410 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം മെയ് അഞ്ചിന് രാവിലെ 10ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍ – 04935 240390
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







