ന്യൂഡല്‍ഹി: ഇന്ത്യന്‍ പാസ്പോര്ട്ടില് വലിയ മാറ്റത്തിനൊരുങ്ങി കേന്ദ്ര മന്ത്രാലയം. ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോര്ട്ടുകള് അടുത്ത വര്‍ഷം മുതല്‍ ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.
അടുത്ത വര്‍ഷം മുതല്‍ പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്കും നിലവിലെ പാസ്പോര്‍ട്ട് പുതുക്കുന്നവര്‍ക്കും ഇലക്ട്രോണിക് മൈക്രോപ്രൊസസ്സര്‍ ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോര്‍ട്ടുകളാവും ലഭിക്കുക.
പൈലറ്റ് പ്രൊജക്ടിന്റെ ഭാഗമായി ഔദ്യോഗിക നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കിടയില്‍ 20,000 ഇ-പാസ്പോര്ട്ടുകള് സര്‍ക്കാര്‍ വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ പൗരന്മാര്ക്കും ഇ-പാസ്പോര്ട്ടുകള് വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

സ്ഥാനാർത്ഥികൾ ചെലവ് കണക്ക് നൽകണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 11ന് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മൽസരിച്ച മുഴുവൻ സ്ഥാനാർത്ഥികളുടെയും തെരഞ്ഞെടുപ്പ് ചെലവ് ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത ഫോറത്തിൽ ജനുവരി 10 നകം ജില്ലാ പഞ്ചായത്ത് ഓഫീസിൽ







