സൗദി യാത്രാ വിലക്ക്: യുഎഇയിലുള്ളവര്‍ എന്തു ചെയ്യണം? നാട്ടിലേക്ക് വരാന്‍ കഴിയുമോ? – പ്രവാസികള്‍ അറിയേണ്ട 10 കാര്യങ്ങള്‍

റിയാദ്: ഇന്ത്യയടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് താത്കാലിക യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് സൗദി അറേബ്യ. സൗദിയിലേക്ക് തിരികെ പോകാനിരുന്ന ആയിരക്കണക്കിന് ആളുകളെയാണ് തീരുമാനം ബാധിച്ചത്. കോവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

ഇതുമായി ബന്ധപ്പെട്ട 10 കാര്യങ്ങള്‍

1- വിലക്ക് ഏതെല്ലാം രാജ്യങ്ങള്‍ക്ക്

യുഎഇ, ഈജിപ്ത്, ലെബനന്‍, തുര്‍ക്കി, യുഎസ്, യു.കെ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, അയര്‍ലാന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, സ്വീഡന്‍, ബ്രസീല്‍, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ഇന്തൊനേഷ്യ, പാകിസ്താന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്കുള്ളത്.

എന്നാല്‍ ഈ രാജ്യങ്ങളില് നിന്നുള്ള സൗദി പൗരന്മാര്‍ക്ക് തിരികെ വരാന്‍ വിലക്കില്ല. കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും സൗദിയിലേക്ക് പ്രവേശനമില്ല.

2- എപ്പോള്‍ പ്രാബല്യത്തില്‍ വരും

ബുധനാഴ്ച രാത്രി ഒന്‍പത് മണി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. യുഎഇയില്‍ നിന്ന് അടക്കം ഇന്ന് രാത്രി വരെ സൗദിയിലേക്ക് ഷെഡ്യൂള്‍ ചെയ്ത യാത്രകള്‍ക്ക് വിലക്ക് ബാധകമല്ല.

3- യുഎഇയിലുള്ളവര്‍ എന്തു ചെയ്യണം

നിലവില്‍ യുഎഇ വഴി സൗദിയിലേക്ക് പോകാനായി ആ രാജ്യത്ത് ക്വാറന്റൈനില്‍ കഴിയുന്ന നിരവധി പേരുണ്ട്. ഫാമിലി വിസയെടുത്തും അല്ലാതെയും യുഎഇയില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ അവിടെ തുടരേണ്ടി വരും. യുഎഇക്കും യാത്രാ വിലക്ക് ബാധകമാണ്. നിരവധി പ്രവാസികളാണ് ഇപ്പോള്‍ യുഎഇയില്‍ ക്വാറന്റൈനില്‍ കഴിയുന്നത്.

4- ഒമാന്‍ വഴി വരാന്‍ ആകുമോ?

ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാഷ്ട്രങ്ങള്‍ വഴി നിലവില്‍ യുഎഇയിലേക്ക് വരാനാകും. എന്നാല്‍ യുഎഇയിലേത് പോലെ ഈ രാഷ്ട്രങ്ങളിലേക്കുള്ള വിസാ നടപടിക്രമങ്ങള്‍ എളുപ്പമല്ല.

4- ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രവേശനമുണ്ടോ?

ആരോഗ്യപ്രവര്‍ത്തകര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക് വിലക്കില്‍ ഇളവുണ്ട്. 14 ദിവസത്തെ ക്വാറന്റൈന്‍ അടക്കമുള്ള പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് ഇവര്‍ക്ക് പ്രവേശനം അനുവദിക്കും.

5- നാട്ടില്‍ നിന്ന് ലീവ് നീട്ടാന്‍ ആകുമോ?

ലീവ് നീട്ടാനാകും. കഫീലിനോ സ്‌പോണ്‍സര്‍ക്കോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം.

6- നാട്ടിലേക്ക് തിരിച്ചു പോകാനാകുമോ?

സൗദിയില്‍ നിന്ന് വിലക്കുള്ള രാഷ്ട്രങ്ങളിലേക്ക് പോകുന്നതിന് തടസ്സമില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇഖാമ ഉടന്‍ എക്‌സ്പയര്‍ ആകാത്ത പ്രവാസികള് മാത്രം നാട്ടിലേക്ക് പോകുന്നതാണ് നല്ലത്.

7- തീരുമാനത്തിന് കാരണമെന്ത്?

കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ വീഴ്ച വരുത്തുന്നതാണ് ഇത്തരത്തില്‍ ഒരു നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. വലിയ തോതില്‍ നിയന്ത്രണം വരുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

8- എയര്‍ ബബ്ള്‍ കരാര്‍ റദ്ദാക്കിയോ?

പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങളുമായുള്ള എയര്‍ ബബ്ള്‍ കരാറും റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യയുമായി നിലവില്‍ സൗദിക്ക് എയര്‍ബബ്ള്‍ കരാറില്ല.

9- വിലക്ക് എന്നു നീക്കും?

നേരത്തെ ഏര്‍പ്പെടുത്തിയ യാത്രാ വിലക്കുകള്‍ക്ക് എല്ലാം സര്‍ക്കാര്‍ സമയപരിധി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വിലക്ക് എന്നു നീക്കുമെന്നതില്‍ വ്യക്തതയില്ല. ഇക്കാര്യത്തെ കുറിച്ച്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പിലും ഒന്നും പറയുന്നില്ല. രണ്ടു മൂന്നു ദിവസങ്ങള്‍ക്കകം ഇതില്‍ വ്യക്തത വരുമെന്ന് കരുതപ്പെടുന്നു.

10- കാര്യങ്ങള്‍ എപ്പോള്‍ സാധാരണഗതിയിലാകും?

അതിപ്പോള്‍ പറയാന്‍ കഴിയില്ല. കോവിഡ് വാക്‌സിന്‍ മതിയായ രീതിയില്‍ രാജ്യത്തെത്തിയിട്ടില്ല. വാക്‌സിന്‍ എത്തി നിശ്ചിത ശതമാനം ആളുകള്‍ക്ക് കൊടുക്കുകയും കോവിഡ് നിരക്ക് കുറയുകയും ചെയ്താല്‍ നിയന്ത്രണങ്ങള്‍ നീക്കുമെന്ന് കരുതപ്പെടുന്നു. ഈ വര്‍ഷം മധ്യത്തോടെ ഈ നില കൈവരിക്കുമെന്നാണ് പ്രതീക്ഷ.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി

പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി

‘വൈദ്യുതി ഉത്പാദനം മുടങ്ങും,ലോഡ് ഷെഡിംഗ് ഉണ്ടാകില്ല’, വ്യക്തമാക്കി മന്ത്രി കെ കൃഷ്ണൻ കുട്ടി, ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും

തിരുവനന്തപുരം: നിർമ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായി ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും. ഇതോടെ ഇടുക്കി അണകെട്ടിൽ മാസം വൈദ്യുതി ഉത്പാദനം മുടങ്ങും. ജനറേറ്ററുകളുടെ വാൾവുകളുടെ അറ്റകുറ്റപണി വൈകിപ്പിച്ചാൽ സുരക്ഷയെ ബാധിക്കുമെന്നും ചില

പോലീസുകാരെ അക്രമിച്ചയാള്‍ റിമാന്‍ഡില്‍

ബത്തേരി: മദ്യപിച്ച് പോലീസ് സ്‌റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് റിമാന്‍ഡില്‍. കോട്ടയം, പാമ്പാടി, വെള്ളൂര്‍ ചിറയത്ത് വീട്ടില്‍ ആന്‍സ് ആന്റണി(26)യാണ് അറസ്റ്റ് ചെയ്തത്. രാത്രിയോടെ മദ്യപിച്ച് ബത്തേരി സ്‌റ്റേഷനിലെത്തി ജി.ഡി, പാറാവ് ഡ്യൂട്ടിക്കാരെ

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദനം:ഒളിവിലായിരുന്ന കൊടും കുറ്റവാളി പിടിയില്‍

ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തോമാട്ടുചാല്‍, കോട്ടൂര്‍, െതക്കിനേടത്ത് വീട്ടില്‍ ബുളു എന്ന ജിതിന്‍

പോക്സോ;പ്രതിക്ക് കഠിന തടവും പിഴയും

മേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ 22 വർഷം തടവും 85000 രൂപ പിഴയും. മുപ്പൈനാട്, താഴെ അരപ്പറ്റ ശശി നിവാസിൽ രഞ്ജിത്ത് (25)നെയാണ് കൽപ്പറ്റ

തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച സ്കൂൾ ഗേറ്റ്, ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു.

കാവുംമന്ദം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് നിർമിച്ച ചുറ്റുമതിലിന്റെയും ഗേറ്റിന്റെയും ഉദ്ഘാടനം പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വാർഡ് മെമ്പർ വിജയൻ തോട്ടുങ്കൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.