കൽപറ്റ: കേരള ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ എഐടിയുസി നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കൽപറ്റ, മാനന്തവാടി ഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. പത്തു വർഷമായി ജോലി ചെയ്തുവരുന്ന മുഴുവൻ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക സർക്കാർ നിശ്ചയിച്ച വേതനം ജോലിചെയ്യുന്ന ദിവസങ്ങൾക്ക് തത്തുല്യമായ അനുവദിക്കുക, വാച്ചർമാർക്ക് യൂണിഫോം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. കൽപറ്റയിൽഎഐടിയുസി ജില്ലാ പ്രസിഡന്റ് പി കെ മൂർത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി എസ് സ്റ്റാൻലിൻ, വി യൂസഫ്, ഇ കെ റോയി പ്രസംഗിച്ചു. കെ എസ് ഷിനോജ്, ടോമി കൊടുക്കുത്തി, എൻ എ രമേശൻ, സുരേഷ് എൻ എ, രാധാകൃഷ്ണൻ നേതൃത്വം നൽകി. മാനന്തവാടിയിൽ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അസിസ്റ്റന്റ് ബാബു ഉദ്ഘാടനം ചെയ്തു, യൂണിയൻ ജില്ലാ സെക്രട്ടറി ഈ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു, കെ സജീവൻ, വി കെ ശശിധരൻ, നിഖിൽ പത്മനാഭൻ, കെ പി വിജയൻ, എം ആർ ചന്ദ്രൻ പ്രസംഗിച്ചു.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി
പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി







