വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ കേരള (വി.എഫ്.പി.സി.കെ)യുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറത്തറയില്‍ തളിര്‍ കാര്‍ഷിക കേന്ദ്രത്തിന്റെ ഉദ്ഘാടനം കാര്‍ഷിക വികസന- കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. കര്‍ഷകര്‍ക്ക് ആവശ്യമായ നടീല്‍ വസ്തുക്കള്‍, ജൈവവളങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്ന- സാമഗ്രികള്‍ തുടങ്ങിയവ മിതമായ നിരക്കില്‍ ഇവിടെ നിന്നും ലഭ്യമാവും. ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പടിഞ്ഞാറത്തറ പഞ്ചായത് പ്രസിഡണ്ട് പി.ബാലന്‍ ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ബിന്ദു ബാബു, സാജിത നൗഷാദ്, പി.എ.ജോസ്, സ്വാശ്രയ കര്‍ഷകസമിതി പ്രസിഡണ്ട് കെ.ടി.കുഞ്ഞബ്ദുള്ള, വിഎഫ്പിസികെ ജില്ലാ മാനേജര്‍ രാജേഷ്.യു തുടങ്ങിയവര്‍ പങ്കെടുത്തു.

എസ്എസ്എഫ് വയനാട് ജില്ലാ സാഹിത്യോത്സവിന് തുടക്കമായി
കൽപ്പറ്റ: 32-ാമത് എസ്എസ്എഫ് വയനാട് ജില്ലാ സാഹിതരാത്സവിന് കമ്പളക്കാടിൽ തുടക്കമായി. അൽഗോരിതം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ജില്ല സാഹിത്യോത്സവ് ആവിഷ്കരിക്കുന്നത്. പ്രമേയവുമായി ബന്ധപ്പെട്ട സായാഹ്ന ചർച്ചകൾ, അവതരണങ്ങൾ, ലെഗസി മീറ്റ്, ആത്മീയ സംഗമം,