കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താൽ പൂരോഗമിക്കുന്നു . അനിഷ്ട സംഭവങ്ങൾ ഒന്നുംതന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറുമണിവരെയാണ് ഹർത്താൽ. സ്വകാര്യ വാഹനങ്ങൾ ചിലത് മാത്രമേ നിലത്തിലിരങ്ങിയിട്ടുള്ളു.കോഴിക്കോട് നിന്നും ദീർഘദൂര സർവ്വീസുകൾ വയനാട്ടിലേക്ക് സർവ്വീസ് നടത്തുന്നുണ്ട് .വ്യാപാരികളും ഹർത്താലിൽ കടകൾ അടച്ചിട്ട് സഹകരിച്ചു.വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് യുഡിഎഫ് നേതൃത്വം തീരുമാനിച്ചിട്ടുള്ളത് എന്നും നേതാക്കൾ അറിയിച്ചു.