സ്വർണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 39,200 രൂപയായി. ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. 4900 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില
ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന വിലയായ 42,000 രൂപയിലെത്തിയശേഷം തുടര്‍ച്ചയായി വിലകുറയുകയാണ്. പവന്റെ ഉയര്‍ന്ന വിലയില്‍നിന്ന് 1,800 രൂപയാണ് ഇതോടെ കുറഞ്ഞത്.
ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വിലയിലും കുറവുണ്ടായി. മാര്‍ച്ചിനുശേഷമുണ്ടായ ഏറ്റവുംവലിയ വിലയിടിവാണ് കഴിഞ്ഞയാഴ്ചയുണ്ടായത്. നിലവില്‍ ഔണ്‍സിന് 1,941.90 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം
കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി






