മുത്തങ്ങ:വയനാട് എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവര പ്രകാരം മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് നടത്തിയ പരിശോധനയില്‍ മിനിലോറിയില്‍ പച്ചക്കറികള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ടു വന്ന 18500 പാക്കറ്റ് ഹാന്‍സ് വയനാട് എക്‌സൈസ് ഇന്റലിജന്‍സും മുത്തങ്ങ എക്‌സൈസ് പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടി.കര്‍ണ്ണാടകയില്‍ നിന്നും ബത്തേരിയിലേക്ക് വില്‍പ്പനക്കായി 14 ചാക്കുകളിലായി കൊണ്ടുവന്നതാണിത്.വിപണിയില്‍ ഉദ്ദേശം കാല്‍ക്കോടിയോളം രൂപ വിലവരുന്ന ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്.ഹാന്‍സ് കടത്തിയ ഗുണ്ടല്‍പേട്ട സ്വദേശികളായ മല്ലു,കൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തു. ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ സുനില്‍ എം.കെ,ചെക്ക് പോസ്റ്റിലെ ഇന്‍സ്‌പെക്ടര്‍ ഹരീഷ് കുമാര്‍,പ്രിവന്റീവ് ഓഫീസര്‍മാരായ കെ.രമേഷ്,പി.എസ് വിനീഷ്,കെ.പി ലത്തീഫ്,കെ.വി വിജയകുമാര്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോമോന്‍,രാജേഷ് തോമസ്,എക്‌സൈസ് ഡ്രൈവര്‍ എം.എം ജോയി എന്നിവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളേയും,തൊണ്ടിമുതലുകളും,വാഹനവും പോലീസിന് കൈമാറും.കഴിഞ്ഞ മാസവും എക്‌സൈസ് സംഘം ഇവിടെ നിന്നും 680 കിലോ ഹാന്‍സ് പിടികൂടിയിരുന്നു.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു
സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക