ലോട്ടറി തന്നെ ജനത്തിന് പ്രതീക്ഷ; സംസ്ഥാനത്ത് ഭാഗ്യാന്വേഷികളുടെ എണ്ണം കൂടുന്നു.

കോവിഡ് സമയത്ത് സംസ്ഥാനത്ത് ഭാഗ്യാന്വേഷികളുടെ എണ്ണം കൂടുന്നു. ലോട്ടറി ടിക്കറ്റ് വില്‍പന ആഴ്ചതോറും ഉയരുന്നതായാണ് ലോട്ടറി വകുപ്പിന്‍റെ കണക്ക്. ജൂലൈ ആദ്യ വാരം 48 ലക്ഷം ടിക്കറ്റുകളായിരുന്നു വില്‍പന നടത്തിയിരുന്നതെങ്കില്‍ നിലവില്‍ 60 ലക്ഷത്തോളം ടിക്കറ്റുകളാണ് വില്‍ക്കുന്നത്. കോവിഡ് കാലത്ത് തൊഴിലും വരുമാനവും ഇല്ലാതായ ഒരു വിഭാഗമാളുകള്‍ എങ്കിലും ലോട്ടറിയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുവെന്നാണ് വിലയിരുത്തല്‍.
സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യപിച്ചതിനു പിന്നാലെ മാര്‍ച്ച് 24നായിരുന്നു ലോട്ടറി നറുക്കെടുപ്പ് നിര്‍ത്തിവച്ചത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു തുടര്‍ച്ചയായി ജൂണ്‍ ഒന്നിന് നറുക്കെടുപ്പ് വീണ്ടും തുടങ്ങി. ലോക്ക് ഡൗണ്‍ കാലത്ത് വില്‍ക്കാന്‍ കഴിയാഞ്ഞ ടിക്കറ്റുകളുടെ നറുക്കെടുപ്പാണ് ആദ്യം നടന്നത്. പിന്നാലെ 48 ലക്ഷം ടിക്കറ്റുകള്‍ പ്രിന്‍റ് ചെയ്തു. പിന്നീട് ഓരോ ആഴ്ചയിലും വില്‍പന കൂടി.
ജൂലൈ അവസാനത്തോടെ കോവിഡ് ബാധിതരുടെ എണ്ണം കൂടി പലയിടത്തും കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ വന്നതോടെ നറുക്കെടുപ്പ് ഒന്നിടവിട്ട ദിവസങ്ങളിലാക്കി. എന്നിട്ടും വില്‍പന കുറഞ്ഞില്ലെന്നു മാത്രമല്ല ക്രമാനുഗതമായി ഉയരുകയും ചെയ്തു. ഓഗസ്റ്റ് ആദ്യ വാരം 60 ലക്ഷം ടിക്കറ്റുകളാണ് വിറ്റതെങ്കില്‍ അടുത്തയാഴ്ചത്തേയ്ക്ക് 66 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് പ്രിന്‍റ് ചെയ്തിട്ടുളളത്. ഇറക്കുന്ന ടിക്കറ്റുകളെല്ലാം വിറ്റു പോകുന്നുണ്ടെന്നും ലോട്ടറി വകുപ്പ് പറയുന്നു.
എന്നാല്‍ ടിക്കറ്റ് വില്‍പനയുടെ നേട്ടം വരുമാനത്തില്‍ പ്രതിഫലിക്കുന്നില്ലെന്ന പരാതിയാണ് ഏജന്‍റുമാര്‍ക്കുളളത്. എന്നാല്‍ വില്‍ക്കുന്ന 60 ലക്ഷത്തോളം ടിക്കറ്റുകളില്‍ രണ്ട് ലക്ഷത്തോളം ടിക്കറ്റുകളില്‍ ചെറുതും വലുതുമായ സമ്മാനങ്ങള്‍ നല്‍കുന്നുണ്ടെന്നും ഇതിന്‍റെ നേട്ടം ഏജന്‍റുമാര്‍ക്കുകൂടിയാണെന്നും ലോട്ടറി വകുപ്പ് വിശദീകരിക്കുന്നു.

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

മൃഗാശുപത്രികളില്‍ വന്ധ്യംകരണ ക്യാമ്പിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

ജില്ലയിലെ തെരഞ്ഞെടുത്ത മൃഗാശുപത്രികളില്‍ വന്ധ്യംകരണ ശസ്ത്രക്രിയ ക്യാമ്പുകള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെയും മൊബൈല്‍ സര്‍ജറി യൂണിറ്റിന്റെയും സഹകരണത്തോടെയാണ് ക്യാമ്പുകള്‍ നടത്തുന്നത്. ഓപ്പറേഷന്‍ തിയേറ്റര്‍ സൗകര്യമുള്ള മൃഗാശുപത്രികളിലാണ് ക്യാമ്പുകള്‍

സെന്‍സസ് 2027: ജില്ലാതല ഉദ്യോഗസ്ഥരുടെ പരിശീലനം സമാപിച്ചു.

ദേശീയ സെന്‍സസിന് മുന്നോടിയായി ജില്ലാതല ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ത്രിദിന പരിശീലനം സമാപിച്ചു. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കാന്‍ പോകുന്ന സെന്‍സസ് പ്രവര്‍ത്തനങ്ങളിലെ ഓരോ നടപടികളും ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തുകയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.