നെക്സയ്‍ക്ക് ആറു വയസ്, മാരുതി വിറ്റത് ഇത്രയും ലക്ഷം കാറുകൾ

രാജ്യത്തെ ഏറ്റവും വലിയ വാഹ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പാണ് നെക്സ. ആറു വര്‍ഷം മുമ്പാണ് നെക്സയിലൂടെയുള്ള വിപണനം കമ്പനി ആരംഭിച്ചത്. ആറുവർഷത്തിനിടെ നെക്സയിലൂടെ മാരുതി സുസുക്കി വിറ്റഴിച്ചത് 13 ലക്ഷം വാഹനങ്ങളെന്നാണ് കണക്കുകള്‍ എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

2015 മുതലാണ് നെക്സ വഴി മാരുതി വില്‍പ്പന ആരംഭിച്ചത്. എസ്-ക്രോസ് മോഡലാണ് നെക്സയിലൂടെ മാരുതി ആദ്യമായി വിപണിയില്‍ എത്തിച്ച വാഹനം. മാരുതിയുടെ മറ്റ് ഡീലര്‍ഷിപ്പുകളെ അപേക്ഷിച്ച് എല്ലാ കാര്യത്തിലും കൂടുതല്‍ പ്രീമിയം നിലവാരം വാഗ്ദാനം ചെയ്യുന്നു എന്നതാണ് നെക്‌സയുടെ പ്രത്യേകത.

നെക്സ പ്രവർത്തനം ആരംഭിച്ച 2015ൽ മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പനയിൽ വെറും അഞ്ചു ശതമാനമായിരുന്നു. എന്നാൽ 2020 ആകുമ്പോഴേക്ക് മാരുതി സുസുക്കിയുടെ ആകെ വിൽപനയിൽ 19 ശതമാനത്തോളം നെക്സയിൽ നിന്നാണെന്നാണ് സൂചന. 11,26,378 വാഹനങ്ങളാണ് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ 2021 ജനുവരി വരെയുള്ള കാലത്തിനിടെ മാരുതി സുസുക്കി ഇന്ത്യ വിറ്റത്. എന്നാൽ, 2019 ഏപ്രിൽ–2020 ജനുവരി കാലത്ത് വിറ്റ 13,32,395 യൂണിറ്റിനെ അപേക്ഷിച്ച് 15.5% കുറവാണിത്.

മാരുതി സുസുക്കി ഇന്ത്യ നെക്സ’ ശൃംഖല വഴി പ്രീമിയം ഹാച്ച്ബാക്കായ ബലേനൊ, കോംപാക്ട് കാറായ ഇഗ്നിസ്, എസ്‌യുവിയായ എസ് ക്രോസ്, പ്രീമിയം സെഡാനായ ‘സിയാസ്’, പ്രീമിയം വിവിധോദ്ദേശ്യ വാഹനമായ ‘എക്സ് എൽ സിക്സ്’ തുടങ്ങിയവയാണ് വിൽക്കുന്നത്. രാജ്യത്തെ ഇരുനൂറോളം നഗരങ്ങളിലായി മുന്നൂറ്റി എഴുപതിലേറെ ഷോറൂമുകളാണു ‘നെക്സ’ ശൃംഖലയിലുള്ളത്. നെക്സ ഷോറൂമുകൾ വഴി കഴിഞ് വർഷം 2.3 ലക്ഷത്തിലേറെ കാറുകളാണു വിറ്റഴിഞ്ഞതെന്നാണു മാരുതി സുസുക്കിയുടെ കണക്ക്.

ഇന്ത്യയിലെ ഉപയോക്താക്കൾക്ക് പ്രീമിയം അനുഭവം പ്രദാനം ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണു നെക്സ വിപണന ശൃംഖല 2015ൽ ആരംഭിച്ചതെന്ന് മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

ഉരുൾ ബാധിതരുടെ ഡാറ്റ എൻറോൾമെൻ്റ് പുരോഗമിക്കുന്നു; രണ്ടാംദിനം 123 ഗുണഭോക്താക്കൾ വിവരങ്ങൾ കൈമാറി

മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തബാധിതർക്കായുള്ള തിരിച്ചറിയൽ കാർഡിന് ഡാറ്റ എൻറോൾമെൻ്റ് ക്യാംപ് വിജയകരമായി പുരോഗമിക്കുന്നു. പുനരധിവാസ ഗുണഭോക്ത്യ പട്ടികകളിലെ 123 ഗുണഭോക്താക്കളാണ് ഇന്ന് (ജൂലൈ 12) വിവരങ്ങൾ കൈമാറിയത്. ഇതോടെ 212 പേർ തിരിച്ചറിയൽ കാർഡിന് ആവശ്യമായ

മഡ് ഫെസ്റ്റ് സീസണ്‍-3 യ്ക്ക് തുടക്കമായി

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിൽ മഡ് ഫെസ്റ്റിന് തുടക്കമായി. മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘വയനാട് മഡ് ഫെസ്റ്റ്-സീസണ്‍ 3’ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്

സുഗമമായ ഗതാഗതം സർക്കാർ ഉത്തരവാദിത്തമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ജില്ലയിലെ ഗതാഗത മേഖല സുഗമമാക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കല്ലട്ടി പാലം പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വെണ്ണിയോട് വലിയ

പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ തലകറക്കം അനുഭവപ്പെടാറുണ്ടോ? കാരണങ്ങൾ ഇതാണ്

ദീര്‍ഘനേരം ഇരിക്കുകയോ, കിടക്കുകയോ ചെയ്ത ശേഷം എഴുന്നേല്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും തലകറക്കം അനുഭവപ്പെടാറുണ്ട്. ഈ തലകറക്കം അല്ലെങ്കില്‍ എഴുന്നേല്‍ക്കുമ്പോള്‍ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെയുള്ള തോന്നല്‍ ഉണ്ടാകാറുണ്ടോ? ഇത് രക്തസമ്മര്‍ദ്ദം കുറയുന്നത് മൂലമാകാമെന്ന് പഠനങ്ങള്‍ പറയുന്നു.

കീം പ്രവേശനം: പഴയ ഫോർമുലയിൽ നടപടി തുടങ്ങി സർക്കാർ, 16 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കീം പ്രവേശനത്തിന് പഴയ ഫോർമുലയിൽ സർക്കാർ നടപടി തുടങ്ങി. വിദ്യാർത്ഥികൾക്ക് 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും.കേരള എ‍‌ഞ്ചിനിയീറിങ്,ആർകിടെക്ടർ, ഫാർമസി പ്രവേശനത്തിനുളള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ

സ്ത്രീകളിലെ ഫാറ്റി ലിവർ രോഗം; ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങൾ

പൊതുവേ മദ്യപാനികളെ ബാധിക്കുന്ന രോഗമായിട്ടാണ്‌ ഫാറ്റി ലിവര്‍ രോഗത്തെ കരുതപ്പെടുന്നത്‌. എന്നാല്‍ മദ്യപിക്കാത്തവര്‍ക്കും,സ്ത്രീകള്‍ക്കുമൊക്കെ ഫാറ്റി ലിവര്‍ പിടിപെടുന്നത്‌ സര്‍വസാധാരണമാണ്‌. നോണ്‍ ആല്‍ക്കഹോളിക്‌ ഫാറ്റി ലിവര്‍ രോഗമെന്നാണ് മദ്യപാനികള്‍ അല്ലാത്തവര്‍ക്ക്‌ വരുന്ന ഫാറ്റി ലിവറിനെ വിളിക്കുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.