യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്…

താമരശ്ശേരി ചുരം 15 – ഫെബ്രുവരി – 2021 മുതൽ 15 – മാർച്ച് – 2021 വരെ ചുരം നവീകരണ പ്രവർത്തികൾക്കായി അടച്ചിടുന്നതിനാൽ തിങ്കളാഴ്ച മുതൽ സുൽത്താൻ ബത്തേരിയിൽ നിന്നും ലക്കിടി വരെ ചെയിൻ സർവീസുകൾ ആരംഭിയ്ക്കുന്നു.
സുൽത്താൻബത്തേരി -കൽപ്പറ്റ – ലക്കിടി ചെയിൻ സർവീസ്

വഴി : ബീനാച്ചി, കൊളഗപ്പാറ, കൃഷ്ണഗിരി, മീനങ്ങാടി, കാക്കവയൽ, മുട്ടിൽ, കൈനാട്ടി, കൽപ്പറ്റ സിവിൽ, ചുണ്ടേൽ, വൈത്തിരി, പഴയ വൈത്തിരി, പൂക്കോട്

സമയക്രമം :

സുൽത്താൻ ബത്തേരിയിൽ നിന്നും ലക്കിടിയിലേക്കു രാവിലെ 05.00 മണി മുതൽ രാത്രി 07.50 മണി വരെ

⏰ലക്കിടിയിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്കു രാവിലെ 06.35 മണി മുതൽ രാത്രി 09.45 മണി വരെ

തിരക്ക് കുറവുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളകളിലും സർവീസ് ഉണ്ടായിരിക്കുന്നതാണ്
തിരക്കുള്ള സമയങ്ങളിൽ 10 മിനിറ്റ് ഇടവേളകളിലും സർവീസ് ഉണ്ടായിരിക്കുന്നതാണ്

താമരശ്ശേരി, കോഴിക്കോട് ഭാഗത്തേക്ക് യാത്രചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

1)സുൽത്താൻ ബത്തേരിയിൽ നിന്നും താമരശേരി, കോഴിക്കോട് മെഡിക്കൽ കോളേജ്, കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ചെയിൻ സർവീസുകൾ ഉപയോഗപ്പെടുത്താവുന്നതാണ്

2)ലക്കിടിയിൽ നിന്നും അടിവാരം വരെ കെ എസ് ആർ ടി സി യുടെ മിനി ബസ് ചെയ്ൻ സർവിസുകൾ ഉണ്ടാകുന്നതാണ്

3)അടിവാരത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് ചെയിൻ സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക

കെ എസ് ആർ ടി സി സുൽത്താൻ ബത്തേരി
04936-220217
കെ എസ് ആർ ടി സി കൽപ്പറ്റ
04936-202611
കെ എസ് ആർ ടി സി താമരശ്ശേരി
0495-2222217
കെ എസ് ആർ ടി സി കോഴിക്കോട്
0495-2723796

കീം പ്രവേശനം: പഴയ ഫോർമുലയിൽ നടപടി തുടങ്ങി സർക്കാർ, 16 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കീം പ്രവേശനത്തിന് പഴയ ഫോർമുലയിൽ സർക്കാർ നടപടി തുടങ്ങി. വിദ്യാർത്ഥികൾക്ക് 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും.കേരള എ‍‌ഞ്ചിനിയീറിങ്,ആർകിടെക്ടർ, ഫാർമസി പ്രവേശനത്തിനുളള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ

സ്ത്രീകളിലെ ഫാറ്റി ലിവർ രോഗം; ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങൾ

പൊതുവേ മദ്യപാനികളെ ബാധിക്കുന്ന രോഗമായിട്ടാണ്‌ ഫാറ്റി ലിവര്‍ രോഗത്തെ കരുതപ്പെടുന്നത്‌. എന്നാല്‍ മദ്യപിക്കാത്തവര്‍ക്കും,സ്ത്രീകള്‍ക്കുമൊക്കെ ഫാറ്റി ലിവര്‍ പിടിപെടുന്നത്‌ സര്‍വസാധാരണമാണ്‌. നോണ്‍ ആല്‍ക്കഹോളിക്‌ ഫാറ്റി ലിവര്‍ രോഗമെന്നാണ് മദ്യപാനികള്‍ അല്ലാത്തവര്‍ക്ക്‌ വരുന്ന ഫാറ്റി ലിവറിനെ വിളിക്കുന്നത്.

തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ ബോധ വൽക്കരണവും സുരക്ഷാ സമിതിയും രൂപീകരിച്ചു.

പനമരം: പനമരം ജനമൈത്രീ പോലീസും പനമരത്തെ വ്യാപാരിവ്യവസായി എകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ സമിതിയും, സ്ത്രീ സുരക്ഷ നിയമ ബോധവൽക്കരണ ക്ലാസും പനമരം പഞ്ചായത്ത് ഹാളിൽ നടത്തി. പരിപാടി

പോഷൺ വൈത്തിരി പദ്ധതിക്ക് തുടക്കം

വൈത്തിരി ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച ‘പോഷൺ വൈത്തിരി’ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തിൽ അഞ്ച് വയസിന് താഴെ തൂക്കക്കുറവുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് തടയുക, കുട്ടികളുടെ ആരോഗ്യവളർച്ച ഉറപ്പാക്കുക എന്നതാണ്

രക്തദാന ക്യാമ്പ് നടത്തി

മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.

നെഹ്‌ല ഫാത്തിമക്ക് അഖില കേരള ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം

പാല:ജിമ്മി ജോസ് ചീനക്കാലേൽ അഖില കേരള ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ നെഹ്‌ല ഫാത്തിമ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് ലണ് പാലാ കാടനാട് സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്.എസ് കാനാടിലാണ് മത്സരം നടന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.