മാനന്തവാടി: മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിക്ക് മുന്‍ഭാഗത്തായി നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഒണ്ടയങ്ങാടി സ്വദേശി മാഞ്ഞൂരാന്‍ സജിയുടെയും നാന്‍സിയുടേയും മകന്‍ ജസ്റ്റിന്‍ (20) ആണ് മരിച്ചത്. ജസ്റ്റിനും, സുഹൃത്തും സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞതോടെ പിന്‍സീറ്റിലിരിക്കുകയായിരുന്ന ജസ്റ്റിന്‍ കെ.എസ്.ആര്‍.ടി.സി ബസ്സിനടിയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ജില്ലാശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ദ്വാരക പോളിടെക്‌നിക് വിദ്യാര്‍ത്ഥിയാണ് ജസ്റ്റിന്‍.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







