കോവിഡ് സമാശ്വാസ കാലിത്തീറ്റ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോവിഡ് 19 പശ്ചാത്തലത്തിൽ ക്ഷീര കർഷകർക്ക് സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ നൽകുന്നതിന്റെ മാനന്തവാടി ബ്ലോക്ക്‌തല വിതരണോത്ഘാടനം മാനന്തവാടി ക്ഷീരോത്പാദക സഹകരണ സംഘത്തിൽ വെച്ച് മാനന്തവാടി മുൻസിപ്പാലിറ്റി ചെയർമാൻ വി.ആർ പ്രവീജ് നിർവഹിച്ചു. സംഘം പ്രസിഡണ്ട് പിടി ബിജുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷീരവികസന വകുപ്പ് ജില്ലാ മേധാവി കെ എം ഷൈജി പദ്ധതി വിശദീകരണം നടത്തി.

മാനന്തവാടി ക്ഷീരവികസന ഓഫിസർ, ജില്ലാ ഗുണ നിയന്ത്രണ ഓഫീസർ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക്‌ പരിധിയിലെ 21 ക്ഷീരസംഘങ്ങളിലും വിവിധ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കോവിഡ് സമാശ്വാസ കാലിത്തീറ്റ വിതരണോത്ഘാടനം നടത്തി. കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചാണ് ഉദ്ഘാടന പരിപാടികൾ സംഘടിപ്പിച്ചത്.

ബ്ലോക്കിലെ 5000 ക്ഷീരകർഷകർക്ക് 6335 ചാക്ക് കേരളഫീഡ് കാലിത്തീറ്റയും 3716 ചാക്ക് മിൽമ കാലിത്തീറ്റയുമാണ് സബ്‌സിഡി നിരക്കിൽ വിതരണം ചെയുന്നത്. ഒരു ബാഗ് കാലിത്തീറ്റക്ക് 400 രൂപയാണ് സബ്‌സിഡി അനുവദിക്കുന്നത്. 2020 ഏപ്രിൽമാസം ക്ഷീരസംഘങ്ങളിൽ പാലളന്ന മുഴുവൻ ക്ഷീരകര്ഷകർക്കും പദ്ധതി മുഖാന്തരം കാലിത്തീറ്റ ലഭ്യമാക്കും. ഏപ്രിൽ മാസത്തിലെ ശരാശരി പാലളവ് 10 ലിറ്റർ താഴെ ആണെങ്കിൽ കർഷകന് 50 കിലോഗ്രാം കാലിത്തീറ്റയും 11-20 ലിറ്റർ പാലളന്ന കർഷകർക്ക് 150 കിലോഗ്രാം കാലിത്തീറ്റയും 20 ലിറ്ററിന് മുകളിൽ പാലളന്ന കര്ഷകന് 250 കിലോഗ്രാം കാലിത്തീറ്റയുമാണ് സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്നത്.

ചടങ്ങിൽ മാനന്തവാടി ക്ഷീര വികസന ഓഫീസർ വി. കെ. നിഷാദ്, ക്ഷീര വികസന വകുപ്പ് ജില്ലാ ഗുണ നിയന്ത്രണ ഓഫീസർ ഇ. എം. പദ്മനാഭൻ, മാനന്തവാടി ക്ഷീര സംഘം ഡയറക്ടർ സണ്ണി ജോർജ്, സംഘം സെക്രട്ടറി മഞ്ജുഷ എം എസ് തുടങ്ങിവർ പങ്കെടുത്തു.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.