അസാപ് ഓണ്‍ലൈന്‍ വഴി വിവിധ വിദേശ ഭാഷ കോഴ്സുകളില്‍ പരിശീലനം നല്‍കുന്നു. ജാപ്പനീസ്, ജര്‍മ്മന്‍, ഫ്രഞ്ച്, അറബിക് സ്പാനിഷ് എന്നീ ഭാഷകളിലാണ് പരിശീലനം നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ ജര്‍മ്മന്‍, ഫ്രഞ്ച്, ജാപ്പനീസ് എന്നീ ഭാഷകളുടെ ക്ലാസ്സുകളും അടുത്ത ഘട്ടത്തില്‍ സ്പാനിഷ്, അറബിക് എന്നീ ഭാഷാ കോഴ്സുകളും ആരംഭിക്കും. അതത് വിദേശ രാജ്യത്തെ സര്‍ക്കാരുമായോ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളുമായോ ചേര്‍ന്നാണ് അസാപ് വിദേശ ഭാഷ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കുന്നത്. ജര്‍മന്‍, ജാപ്പനീസ് ഫ്രഞ്ച് ഭാഷകളുടെ ക്ലാസുകള്‍ ഓഗസ്റ്റ് അവസാന വാരം ആരംഭിക്കും. രജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കും www.asapkerala.gov.in അല്ലെങ്കില്‍ www.skillparkkerala.in എന്ന വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999692, 9495999638, 9495999719, 9495999793 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ
ബത്തേരി സെൻ്റ്മേരീസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന വയനാട് ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാരായി. ഡബ്ലിയു എച്ച് എസ് പിണങ്ങോടിനാണ് രണ്ടാം സ്ഥാനം. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ്