പുൽപ്പള്ളി: പെരിക്കല്ലൂർ പാതിരി വനഭാഗത്ത് റിസർവ് വനത്തിനുള്ളിൽ
കേബിൾ കുരുക്ക് സ്ഥാപിച്ച് സ്ഥിരമായി മാനുകളെ പിടിച്ച് ഇറച്ചിയാക്കിയി രുന്ന സഹോദരങ്ങൾ. പിടിയിൽ. പാതിരി മാവിൻചുവട് തടത്തിൽ ബെന്നി (54), തടത്തിൽ റെജി തോമസ് (57) എന്നിവരാണ് രാത്രികാല പരിശോധന നടത്തുന്ന പുൽപ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകരുടെ പിടിയിലായത്. പ്രതികളിൽ നിന്നും 10 കിലോയിൽ അധികം വരുന്ന കേഴമാനിൻ്റെ ഇറച്ചി, കത്തികൾ, ഹെഡ് ലൈറ്റുകൾ എന്നിവ പിടികൂടി. പുൽപ്പള്ളി ഫോറസ്റ്റ് സ്‌റ്റേ ഷൻ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് എ.നിജേഷിൻ്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ശ്രീജിത്ത് പി..എസ്, ജോജിഷ്‌കെ.കെ, പ്രഭീഷ് ടി.ആർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ചെതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ രാജീവ് കുമാറിൻ്റെ നേതൃത്വത്തിൽ പ്രതികളെ പാതിരി റിസർവ്വ് വനത്തിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയ തിൽ കേഴമാനിന്റെ തലയും തൊലിയും അവശിഷ്ടങ്ങളും കുരുക്ക് വെച്ച് പിടികൂടാൻ ഉപയോഗിച്ച കേബിൾ കുരുക്ക് തുടങ്ങിയവയും കണ്ടെടുത്തു.

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ
ബത്തേരി സെൻ്റ്മേരീസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന വയനാട് ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാരായി. ഡബ്ലിയു എച്ച് എസ് പിണങ്ങോടിനാണ് രണ്ടാം സ്ഥാനം. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ്