മാനന്തവാടി ∙ ശുചിത്വ നഗരം പദ്ധതിയുടെ ഭാഗമായി മാനന്തവാടി നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കാനായി വേസ്റ്റ് ബിന്നുകൾ നഗരസഭയ്ക്ക് കൈമാറി.
മാനന്തവാടി മർച്ചന്റ്സ് യൂത്ത് വിങ് ആണ് ഈ പദ്ധതി നടപ്പാക്കിയത്.മാനന്തവാടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സി.കെ. രത്നവല്ലിക്ക് ബിന്നുകൾ യൂത്ത് വിങ് പ്രതിനിധികൾ കൈമാറി.
പി.വി. മഹേഷ് അധ്യക്ഷനായ ചടങ്ങിൽ ചെയർപേഴ്സൺ
സി കെ രത്നവല്ലി പദ്ധതി ഉദ്ഘാടനം ചെയ്തു.
യൂത്ത് വിങ് പ്രസിഡൻറ് ഗോപൻ, ഷിബി, അനിൽകുമാർ, വിലാസിനി, ഇഖ്ബാൽ, റഷീദ്,റെജീന എന്നിവർ പ്രസംഗിച്ചു.
നഗരത്തിന്റെ ശുചിത്വവും സൗന്ദര്യവും നിലനിർത്തുന്നതിനായി ഇത്തരം സംരംഭങ്ങൾ കൂടുതൽ നടപ്പാക്കുമെന്ന് സംഘാടകർ അറിയിച്ചു.

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ
ബത്തേരി സെൻ്റ്മേരീസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന വയനാട് ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാരായി. ഡബ്ലിയു എച്ച് എസ് പിണങ്ങോടിനാണ് രണ്ടാം സ്ഥാനം. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ്