കോട്ടത്തറ: പളളിക്കുന്ന് വെണ്ണിയോട് റോഡ് പൊതുമരാമത്ത് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിയോജക മണ്ഡലം എംഎൽഎ എന്ന നിലയിൽ നൽകിയ നിവേദനങ്ങളും അപേക്ഷകളും സംസ്ഥാന സർക്കാർ അവഗണി ക്കുകയാണെന്ന് ടി.സിദ്ദീഖ് എം എൽ എ പറഞ്ഞു.ഇത് സംബന്ധിച്ച് റോഡ് വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് കാണിച്ച് ജില്ലാ പഞ്ചായത്ത് വർഷങ്ങൾക്ക് മുമ്പേ അറിയിച്ചതാണ്. കോട്ടത്തറ ഗ്രാമ പഞ്ചായത്തും താനും നിവേദനങ്ങൾ നൽകുമ്പോൾ പൊതുമരാമത്ത് വകുപ്പ് പുതുതായി റോഡുകൾ എറ്റെടുക്കില്ല എന്നത് സർക്കാർ നയമാണെന്നാണ് പറയുന്നത്. ആയിരക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന റോഡ് സർക്കാർ ഏറ്റെടുത്തേ മതിയാകു എന്ന് അദ്ദേഹം പറഞ്ഞു.കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനജാഗ്രതാ യാത്രയുടെ ഒന്നാം ദിന സമാപന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രണ്ടാം ദിനം സമാപന സമ്മേളനം കെ പി സി സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഉദ്ഘാടനം ചെയ്തു.
പി.പി ആലി മുഖ്യപ്രഭാഷണം നടത്തി.ജാഥാ കാപ്റ്റൻ മണ്ഡലം പ്രസിഡൻ്റ് സി.സി തങ്കച്ചൻ, വൈസ് ക്യാപ്റ്റൻ സി.കെ ഇബ്രായി, കോഡിനേറ്റർ സുരേഷ് ബാബുവാളൽ, മാനേജർ പി.പി റെനീഷ്, മാണി ഫ്രാൻസിസ്, പോൾസൺ കൂവക്കൽ, ഹണി ജോസ്, ശോഭനകുമാരി, പി എൽ ജോസ്,ഒ ജെ മാത്യു, ബേബി പുന്നക്കൽ, ഷാജു വി എം ,ആൻറണി പാറയിൽ, വിനോജ് പി ഇ , ജോസ്പീയൂസ്, വി.ആർ ബാലൻ ,എം.വി ടോമി,രശ്മി ജോസഫ് ,രാജേഷ് പോൾ, അനീഷ് പി എൽ, വി ഡി രാജു, ഇ എഫ് ബാബു, പുഷ്പസുന്ദരൻ, ഇ.കെ വസന്ത, ഇ ആർ പുഷ്പ, കെ.കെ പ്രഭാകരൻ, സതീഷ് കുമാർ ആനേരി, ജോസ് മേട്ടയിൽ,പി കെ മായ്തു, കെ.ടി ജെയിംസ്, ബാബു പാറപ്പുറം, സതീഷ് കരിങ്കുറ്റി ജിനി ബെന്നി, വേണുഗോപാൽ വി.കെ , എം.സി ചന്ദ്രൻ, കെ പി ഫ്രാൻസിസ്, ശാന്തബാലകൃഷ്ണൻ , പി.ജെ വിൻസെൻ്റ്, രേണുക അർ, മുസ്ലീം ലീഗ് നേതാക്കളായ പി സി അബ്ദുള്ള, വി അബ്ദുള, എം.സി മോയിൻ, മുനീർ എന്നിവർ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.