കണിയാമ്പറ്റ: കണിയാമ്പറ്റ ഹൈസ്‌ക്കൂള്‍ പരിസരത്ത് വെച്ച് ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പച്ചിലക്കാട് ഒരക്കാളി വീട്ടില്‍ അബ്ദുള്‍ ജലീലിന്റെ മകന്‍ ഒ.എ അബ്ദുള്‍ റാഷിഖ്(19) ആണ് മരിച്ചത്. മീനങ്ങാടി പനമരം കണിയാമ്പറ്റ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഹരികൃഷ്ണ ബസും ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. സാരമായി പരിക്കേറ്റ റാഷിഖിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിനായക് ഡി. അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റുമാരായ നൗഫൽ,