തരിയോട് : ബഫർ സോൺ കരട് വിജ്ഞാപനത്തിനെതിരെ കെ.സി.വൈ.എം മാനന്തവാടി രൂപത നടത്തുന്ന മലയോര സംരക്ഷണ യാത്രയ്ക്ക് പതിനാറാം മൈൽ, പടിഞ്ഞാറത്തറ,പത്താംമൈൽ, കാവുംമന്ദം എന്നിവിടങ്ങളിൽ സ്വീകരണം നൽകി . വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലൂടെ 15 ദിവസം നീണ്ടു നിൽക്കുന്ന ജാഥയുടെ ഏഴാം ദിവസം തരിയോട് മേഖലയിലൂടെ കടന്ന് പോയി.ബഫർ സോൺ വിജ്ഞാപനത്തിൽ നിന്നും പിന്നോക്കം പോയില്ലെങ്കിൽ ശക്തമായി എതിർക്കമെന്നും കർഷകരുടെ ഭൂമിയും സ്വത്തും സംരക്ഷിക്കുന്നതിന് കെ.സി.വൈ.എം മാനന്തവാടി രൂപത മുൻപന്തിയിലുണ്ടാകുമെന്ന് സ്വീകരണത്തിൽ വിഷയാവതരണം നടത്തികൊണ്ട് രൂപതാ പ്രസിഡന്റ് ജിഷിൻ മുണ്ടക്കാതടത്തിൽ പറഞ്ഞു.മുൻ രൂപത പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റുമായ ജോജിൻ.ടി,മുൻ രൂപത പ്രസിഡന്റ് എബിൻ മുട്ടപ്പളളി, രൂപതാ ഡയറക്ടർ ഫാ.അഗസ്റ്റ്യൻ ചിറയ്ക്കതോട്ടത്തിൽ, സി. സാലി സി.എം.സി, ജിയോ മച്ചുകുഴി,ഫാ. സജി പുഞ്ചയിൽ,അഭിനന്ദ് കൊച്ചുമലയിൽ, ടോണി പുത്തൻവീട്ടിൽ ,ഗ്രാലിയ, ടെസിൻ വയലിൽ, ജിജിന കറുത്തേടത്ത്, ലിന്റ വടക്കേക്കര, അപർണ കൂവക്കൽ എന്നിവർ പ്രസംഗിച്ചു.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിനായക് ഡി. അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റുമാരായ നൗഫൽ,