നമ്മൾ എന്നും ഉപയോഗിക്കുന്ന വസ്തുക്കളാണ് കത്തി, പീലർ പോലുള്ള ഉപകരണങ്ങൾ. ഇവയിൽ പലപ്പോഴും പച്ചക്കറികളുടെ കറകൾ വന്നിരിക്കുന്നത് കാണാറുണ്ട്. എല്ലാം എളുപ്പത്തിൽ മാറ്റിയെടുക്കാൻ ഒരു വിദ്യ ഉണ്ട്.
അവ പെട്ടെന്ന് വൃത്തിയായി കിട്ടാൻ അൽപ്പം ടൂത്തുപേസ്റ്റ് തേച്ചുപിടിപ്പിച്ചതിനു ശേഷം 3 മിനിറ്റു കഴിഞ്ഞാൽ കഴുകി കളയാം. കറകളെല്ലാം പോയി പുതിയത് പോലെ വൃത്തിയായി കിട്ടും. ഡിഷ് വാഷ് ഉപയോഗിക്കുന്നതിനേക്കാൾ നല്ലതാണ്.
സ്റ്റീൽ പത്രങ്ങളിലും സ്റ്റീൽ ഗ്ലാസ്സുകളിലും ചായയുടെ കറ കാണാറുണ്ട്. ഇവ പോവാനായി കുറച്ചു വിനാഗിരിയയും അൽപ്പം കല്ലുപ്പും ഇട്ടു കൊടുത്തതിനു ശേഷം സ്ക്രബ്ബർ ഉപയോഗിച്ചു കഴുകി കളയാം. കറയെല്ലാം പോയി വൃത്തിയായി കിട്ടും. ഇത് തന്നെ ഫ്ലാസ്ക്കിലും ചെയ്യാം.
നാരങ്ങയുടെ തൊലിയിൽ അൽപ്പം ബേക്കിംഗ് സോഡാ പൌഡർ ഇട്ടു കൊടുത്തതിനു ശേഷം പാത്രം കഴുകുന്ന സിങ്ക്, പൈപ്പ് എന്നിവ കഴുകാം. അതുപോലെ സിങ്ക് ബ്ളോക്ക് ആവാതിരിക്കാൻ കുറച്ചുബേക്കിംഗ് സോഡയും അൽപ്പം വിനാഗിരിയും ഒഴിച്ചുകൊടുത്തതിന് ശേഷം ധാരാളം വെള്ളം ഒഴിച്ചാൽ ബ്ലോക്കോക്കെ പോയി കിട്ടും.

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു, അധ്യാപികയ്ക്കെതിരെ പരാതി
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ, പുനർജനിയിൽ വച്ച് ഇത്തരത്തിൽ