പ്ലസ് വണ്‍ ഏകജാലക പ്രവേശനം:മൊബൈല്‍ നമ്പര്‍ തിരുത്താന്‍ അവസരം

തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലകം പ്രവേശന നടപടികളുടെ അപേക്ഷാ സമയത്ത് തെറ്റായ മൊബൈല്‍ നമ്പര്‍ നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് നമ്പര്‍ തിരുത്താന്‍ അവസരം. അപേക്ഷ സമയത്ത് അപേക്ഷകര്‍ രണ്ട് സ്ഥലത്താണ് മൊബൈല്‍ നമ്പര്‍ നല്‍കേണ്ടത്. തെറ്റായ നമ്പര്‍ നല്‍കിയവര്‍ക്ക് ഒ.ടി.പി ഉണ്ടാക്കി ക്യാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത് പാസ് വേര്‍ഡ് സൃഷ്ടിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ അത്തരം അപേക്ഷകര്‍ക്ക് ശരിയായ മൊബൈല്‍ നമ്പര്‍ നല്‍കുന്നതിനും അപേക്ഷിച്ചതിന് ശേഷം നമ്പര്‍ മാറിയിട്ടുണ്ടങ്കില്‍ പുതിയ നമ്പര്‍ നല്‍കുന്നതിനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കി. ഓഗസ്റ്റ് 20 വരെയാണ് സമയം അനുവദിച്ചത്.

അപേക്ഷകര്‍ അപേക്ഷ നമ്പര്‍, രജിസ്റ്റര്‍ നമ്പര്‍, പാസായവര്‍ഷം, ജനന തിയതി, ശരിയായ മൊബൈല്‍ നമ്പര്‍, അപേക്ഷകനും രക്ഷിതാവും ഒപ്പിട്ട അപേക്ഷ എന്നിവ സ്‌കാന്‍ ചെയ്ത് Ictcelldhse@gmail.com എന്ന ഇ മെയിലില്‍ അയക്കണം. മെയിലില്‍ വരുന്ന മറുപടി അനുസരിച്ച് അപേക്ഷ തിരുത്തല്‍ വരുത്തുന്നതിനും ക്യാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത് പാസ് വേര്‍ഡ് ഉണ്ടാക്കുന്നതിനും സാധിക്കും.അപേക്ഷയില്‍ ശരിയായ വിവരങ്ങള്‍ നല്‍കിയവര്‍ ട്രയല്‍ അലോട്ട്മെന്റ് വരുന്ന ആഗസ്റ്റ് 24ന് മുമ്പ് ക്യാന്‍ഡിഡേറ്റ് ലോഗിന്‍ നടത്തി പാസ് വേര്‍ഡ് ഉണ്ടാക്കിയിരിക്കണം. തുടര്‍ന്ന് വരുന്ന എല്ലാ പ്രക്രിയകള്‍ക്കും ഈ പാസ്വേഡാണ് ഉപയോഗിക്കേണ്ടത്. എങ്കില്‍ മാത്രമേ ട്രയല്‍ അലോട്ട്മെന്റ് പരിശോധന, ഓപ്ഷന്‍ മാറ്റല്‍, സ്‌കൂള്‍ പുന:ക്രമീകരണം, പ്രവേശന സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യല്‍, ഫീസ് അടക്കല്‍ എന്നിവ സാധ്യമാകൂ.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.