പൂതാടി കുടുംബാരോഗ്യകേന്ദ്രത്തില്‍ ഇ ഹെല്‍ത്ത് ജോലികള്‍ക്കായി കമ്പ്യൂട്ടര്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത ബി.സി.എ അല്ലെങ്കില്‍ പി.ജി.ഡി.സി.എ, എം.എസ് ഓഫീസില്‍ പ്രവൃത്തി പരിചയം. ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളുമായി ആഗസ്റ്റ് 26ന് രാവിലെ 11ന് പൂതാടി കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. പ്രദേശ വാസികളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. ഫോണ്‍.04936 211110

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി
ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ