കർണാടകത്തിൽ നിന്നും ബത്തേരി ഭാഗത്തേക്ക് കടത്തികൊണ്ടുവരികയായിരുന്ന മതിയായ രേഖകളില്ലാത്ത 92, 50,000 രൂപയാണ് പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സ്ക്വാഡും സുൽത്താൻ ബത്തേരി പോലീസും സംയുക്തമായി ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടി കൂടിയത്. സംഭവത്തിൽ കോഴിക്കോട് കുറ്റ്യാടി പാലക്കണ്ടി വീട്ടിൽ നവാസ് (54) കുറ്റ്യാടി നടുക്കണ്ടി വീട്ടിൽ എൻ.കെ ഹാറൂൺ (47)എന്നിവരാണ് പിടി ലായത്.ഇന്നലെ വൈകിട്ട് 5 മണിയോടെ കേരള അതിർത്തി തകരപ്പാടിക്ക് സമീപത്തുനിന്നുമാണ് പണം പിടികൂടിയത്.
ബത്തേരി ഭാഗത്തേക്ക് വന്ന കെ.എൽ. 18 Y 2292 നമ്പർ റ്റാറ്റ എയ്സ് ഗോൾഡ് ഫോർവീൽ ഗുഡ്സ് ഓട്ടോയിൽ നിന്നുമാണ് 3 പ്ലാസ്റ്റിക് കവറുകളിലായി 2000 ത്തിന്റെയും 500 ന്റെയും 9250000(തൊണ്ണൂറ്റി രണ്ട് ലക്ഷത്തി അൻപതിനായിരം) രൂപ കണ്ടെടുത്തത്.
കഴിഞ്ഞാഴ്ചയും മുത്തങ്ങയിൽ കുഴൽപ്പണം പിടികൂടിയിരുന്നു.

തൃക്കൈപ്പറ്റ ശിവ ക്ഷേത്രത്തിലെ പ്രദക്ഷിണ വഴി സമർപ്പിച്ചു
തൃക്കൈപ്പറ്റ ശിവക്ഷേത്രത്തിലെ ക്ഷേത്ര പ്രദക്ഷിണ വഴി മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ.കെ വാസു മാസ്റ്റർ സമർപ്പിച്ചു.ക്ഷേത്ര പുരോഗതിക്ക് വേണ്ടി ദേവസ്വം ബോർഡിന്റെ എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. മലബാർ ദേവസ്വം ബോർഡ്







