കേണിച്ചിറ: ലോകത്തെ കീഴടക്കിയ മഹാമാരിയും ദൈനംദിന ജീവിതത്തിൽ വന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധികളും തരണംചെയ്യാൻ നമ്മൾ അനുതാപത്തോടെയുള്ള ജീവിതരീതി പിന്തുടരണമെന്ന് മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്ത.
പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നോമ്പുകാല ശുശ്രൂഷയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സൈമൺ മിലിയിൽ കോർ എപ്പിസ്ക്കോപ്പ, ഫാദർ ജോർജ് നെടുംന്തള്ളിൽ, ഡീക്കൻ ജെറിൻ എന്നിവർ നേതൃത്വം നൽകി.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







