കൽപ്പറ്റ : പൗരത്വ സമര പോരാളികളെ രാജ്യത്തുടനീളം യുഎപിഎ നിയമം ചുമത്തി ജയിലിൽ അടക്കുന്ന സാഹചര്യത്തിൽ പൗരത്വ സമരങ്ങളെ വീണ്ടെടുക്കൽ അനിവാര്യമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഡോ. അലിഫ് ഷുക്കൂർ പറഞ്ഞു. ‘പൗരത്വ പ്രക്ഷോഭങ്ങളെ വീണ്ടെടുക്കുക – ഭരണകൂട വേട്ടയെ ചെറുക്കുക’ എന്ന തലക്കെട്ടിൽ ഡൽഹി വംശഹത്യ യുടെ ഒന്നാം വാർഷികത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ നടത്തിയ ബഹുജന സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ബിൻഷാദ് പിണങ്ങോട് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡൽഹിയിലെ ‘മാധ്യമം’ സീനിയർ റിപ്പോർട്ടർ ഹസനുൽ ബന്ന മുഖ്യപ്രഭാഷണം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി വയനാട് ജില്ലാ പ്രസിഡണ്ട് ടി.പി യൂനുസ്, വി മുഹമ്മദ് ശരീഫ്, പി എച് ലത്തീഫ്, എ.സി ഫർഹാൻ, സഈദ ഒ. വി, ഷാനില എം. പി എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.വി ഷമീർ നിഷാദ് സ്വാഗതവും അബൂബക്കർ പരിയാരം നന്ദിയും പറഞ്ഞു.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







