വഞ്ഞോട്:2020 വർഷം എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ വഞ്ഞോട് എ.യു.പി.സ്കൂൾ അലിഫ് ക്ലബ്ബ് അനുമോദിച്ചു.
എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയ അല സജിക്ക് തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ചന്തു ഉപഹാരം നൽകി.പ്ലസ് ടുവിന് എ പ്ലസ് നേടിയ മുഹ്സിന പികെയ്ക്ക് തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ആമിന സത്താർ ഉപഹാരം നൽകി. സുബൈർ എൻ.പി, ഫസൽ.ഇ.കെ, ഷൈനി .കെ, മുഹ്സിന പി.കെ എന്നിവർ സംസാരിച്ചു.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







