അടിവാരം:താമരശ്ശേരി ചുരം റോഡ് പണി നടക്കുന്നതിനാൽ കെ.എസ്.ആർ.ടി.സി ഷട്ടിൽ സർവീസിന് നിയന്ത്രണം ഏർപ്പെടുത്തി.രാവിലെ 6 മണി മുതൽ രാത്രി 9 മണി വരെ മാത്രമേ അടിവാരത്ത് നിന്നും വയനാട് ഭാഗത്തേക്ക് ബസ്സ് സർവ്വീസ് ഉണ്ടായിരിക്കുകയുള്ളുവെന്ന് താമരശേരി ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു
നിലവിൽ ചുരത്തിൽ ഇന്ന് ഏഴാം വളവിന് താഴെയും, നാളെ അടിവാരത്തു നിന്നും മുകളിലോട്ടും ടാറിംഗ് തുടങ്ങുന്നുണ്ട് ഒരേ സമയം ചുരത്തിൽ 2 സ്ഥലത്ത് ടാറിംഗും 1 സ്ഥലത്ത് റോഡ് തകർന്ന ഭാഗം നന്നാക്കുന്ന പ്രവർത്തിയും നടക്കുന്നു. ചുരം വഴിയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കി യാത്രക്കാർ വൺവേ സിസ്റ്റം പാലിക്കാൻ ശ്രമിക്കണമെന്നും ചുരം സംരക്ഷണ സമിതിയും അറിയിച്ചു.