മാനന്തവാടി: വാളാട് വട്ടോളി നരിപ്പാറക്കുണ്ടിൽ സി.പി.ഐ,സി.പി.എം. പാർട്ടികൾ വിട്ട് കോൺഗ്രസിൽ ചേർന്നവർക്ക് സ്വീകരണം നൽകി. പ്രദേശത്തെ ഏഴ് കുടുംബത്തിൽ നിന്നുള്ള 15 പേരാണ് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. സ്വീകരണ യോഗം കെ.പി. സി.സി.ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.വി. നാരായണ വാര്യർ അധ്യക്ഷത വഹിച്ചു. വാളാട് മണ്ഡലം പ്രസിഡന്റ് ജോസ് കൈനിക്കുന്നേൽ,തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തംഗം ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







