പിലാക്കാവ്: ഒരപ്പ് പാലത്തിന് സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
ഇന്ന് വൈകീട്ട് 3.30തോടെയാണ് അപകടം
പിലാക്കാവ് വാളാട്ട്കുന്ന് പള്ളിക്കുന്നില്‍ ജോണിയുടേയും എലിസബത്ത് (ലീലാമ്മ) ന്റെയും മകന്‍ ജോഷി (37) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം ഒരപ്പ് കടവിലെത്തിയ ജോഷി കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാരും, വാളാട് റെസ്‌ക്യൂ ടീമും തിരച്ചില്‍ നടത്തുകയും റെസ്‌ക്യു ടീമംഗങ്ങള്‍ ജോഷിയെ പുറത്തെടുത്തൂവെങ്കിലും മരിച്ചിരുന്നു. മൃതദേഹം വയനാട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







