മേപ്പാടി കടൂരില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ ഉടന്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം.ചടങ്ങില്‍ പങ്കെടുത്ത ഒരാള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുണ്ടക്കൈ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഒരാള്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ കുടുംബത്തിലെ അംഗമായിരുന്നു. ഇദ്ദേഹത്തിന് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സ്ഥാനാർത്ഥികൾ ചെലവ് കണക്ക് നൽകണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 11ന് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മൽസരിച്ച മുഴുവൻ സ്ഥാനാർത്ഥികളുടെയും തെരഞ്ഞെടുപ്പ് ചെലവ് ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത ഫോറത്തിൽ ജനുവരി 10 നകം ജില്ലാ പഞ്ചായത്ത് ഓഫീസിൽ







