ബത്തേരി: കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്യത്തിൽ മുൻ പ്രധാനമന്ത്രിയും, കോൺഗ്രസ്സ് പ്രസിഡണ്ടുമായിരുന്ന ഭാരത് രത്ന രാജീവ് ഗാന്ധിയുടെ 76 – മത് ജന്മദിനാഘോഷം സദ്ഭാവനാ ദിനമായി ആഘോഷിച്ചു.കെ.പി.സി.സി.സെക്രട്ടറി കെ.കെ.അബ്രാഹാം രാജീവ് ഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന ചെയത് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് അനിൽ എസ്സ് നായർ അദ്ധ്യക്ഷത വഹിച്ചു.. ജില്ലാ ട്രഷറർ എൻ.എം വിജയൻ മുഖ്യപ്രഭാഷണം നടത്തി. ബാബു പഴുപ്പത്തൂർ ,പി.ഉസ്മാൻ ,ടോമി മലവയൽ , ഹരീഹരൻ നായർ, സൂപ്രിയ അനിൽ ,ശ്രീജഗോപിനാഥ്, പ്രജീത രവി, തുടങ്ങിയവർ സംസാരിച്ചു. നീക്സൺ ജോർജ്ജ് സ്വാഗതവും ശ്രീജി ജോസഫ് നന്ദിയും പറഞ്ഞു.

കാട്ടിക്കുളം വയൽക്കരയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്
കാട്ടിക്കുളം: മാനന്തവാടി കാട്ടിക്കുളം റൂട്ടിൽ വയൽക്കരയിൽ കർണാടക ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്. വയൽ ക്കര സ്വദേശി പഴുകുന്നേൽ ജാൻസി (58), ഭർത്താവ് ജോസഫ് (മാമച്ചൻ 62)







