നിയമസഭ തെരഞ്ഞെടുപ്പ് സ്വീപ് പദ്ധതിയുടെ ഭാഗമായി വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുന്നതിനായി തയ്യാറാക്കിയ പോസ്റ്റര്‍ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അസിസ്റ്റന്റ് കളക്ടര്‍ ഡോ. ബല്‍പ്രീത് സിംഗിന് പോസ്റ്റര്‍ കൈമാറി നിര്‍വ്വഹിച്ചു. ജീവന്‍ ജ്യോതി സെന്ററിലെ കുട്ടികളായ പി.എ. ബിന്ദു, പി.വിനി, പി.ആര്‍. ദിധി, സിമി ജേക്കബ്, എം.സി. ഷീജ, മുകേഷ് കുമാര്‍ എന്നിവര്‍ വരച്ച ചിത്രങ്ങളാണ് പോസ്റ്റര്‍ രൂപത്തിലാക്കി പ്രചാരണം നടത്തുന്നത്. ജില്ലയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കും. എല്ലാവരെയും ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തുന്നത്. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ച്ചാര്‍ജ് സുഭദ്രാ നായര്‍ സന്നിഹിതയായിരുന്നു.

ഓൺലൈൻ ടാക്സികൾ തടയൽ; പരമ്പരാഗത ടാക്സി ഡ്രൈവർമാർ നടത്തുന്നത് ഗുണ്ടായിസം, ആക്രമണം നടത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ
ഓൺലൈൻ ടാക്സികൾ തടയുന്ന പരമ്പരാഗത ടാക്സി ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ടാക്സി ഡ്രൈവർമാർ നടത്തുന്നത് ഗുണ്ടായിസമാണെന്നും ആക്രമണം നടത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത്






