പ്രവാസി മലയാളി വാങ്ങിയ ടിക്കറ്റിന് ഏഴ് കോടി; സമ്മാനത്തുക 25 പേര്‍ പങ്കിട്ടെടുക്കും

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ)25 പേര്‍ പങ്കിട്ടെടുക്കും. അല്‍ ഖൂസിലെ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് കമ്പനിയിലെ 25 ജീവനക്കാര്‍ ചേര്‍ന്ന് വാങ്ങിയ ടിക്കറ്റിനാണ് ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്. ഇവരില്‍ ഭൂരിഭാഗവും ബസ് ഡ്രൈവര്‍മാരാണ്. പ്രവാസി മലയാളിയായ രാഹുല്‍ കോവിത്തല താഴേവീട്ടിലാണ് സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.

കമ്പനിയിലെ സീനിയര്‍ ഫിനാന്‍സ് ഓഫീസറായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. ഡുബൈ ഡ്യൂട്ടി ഫ്രീ അധികൃതര്‍ സമ്മാനവിവരം അറിയിക്കാന്‍ വിളിച്ചപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് രാഹുല്‍ പ്രതികരിച്ചു. ദുബൈ ഡ്യൂട്ടി ഫ്രീയുടെ 353-ാമത് മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ 34കാരനായ രാഹുല്‍ വാങ്ങിയ 4960 ടിക്കറ്റ് നമ്പരാണ് അദ്ദേഹത്തിനെയും സുഹൃത്തുക്കളെയും വിജയികളാക്കിയത്. ഫെബ്രുവരി 25ന് ഓണ്‍ലൈനായാണ് രാഹുല്‍ ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക കൊണ്ട് എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍ കുറച്ചു പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുമെന്ന് രാഹുല്‍ പറഞ്ഞു.

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള രാഹുല്‍ 12 വര്‍ഷമായി ദുബൈയില്‍ താമസിക്കുകയാണ്. ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ വിജയിക്കുന്ന 178-ാമത്തെ ഇന്ത്യക്കാരനാണ് രാഹുല്‍. മലയാളിയായ സജീവ് കുമാര്‍ റ്റി ജി ആണ് സമ്മാനത്തുക പങ്കിടുന്നതില്‍ ഒരാള്‍. കമ്പനിയിലെ ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍മാനാണ് അദ്ദേഹം. വീട് നിര്‍മ്മിക്കാനും പാവപ്പെട്ടവരെ സഹായിക്കാനും പണം വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റഷ്യന്‍ ടെന്നീസ് കളിക്കാരനും ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്റ് വിജയിയുമായ അസ്‍ലാന്‍ കരാത്‍‍സേവാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്.

മകളുടെ കൊലപാതകം: പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ചെന്നൈ ∙ മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊന്നു. തഞ്ചാവൂരിൽ പ്രണയത്തിൽ നിന്നു പിന്മാറിയതിന്റെ വൈരാഗ്യത്തിൽ അധ്യാപികയായിരുന്ന കാവ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ.അജിത് കുമാറാണു കൊല്ലപ്പെട്ടത്. ജയിലിലായിരുന്ന അജിത് കുമാറിനു കഴിഞ്ഞ

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം; സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കും

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും. ലോഡ് കൂടുന്നതിന് അനുസരിച്ച് പ്രാദേശികമായി

കുടുംബം സഹിഷ്ണുതയുടെ പാഠശാലകളായി മാറണം: ഫാമിലി കോൺഫറൻസ്

ബഹുസ്വര സമൂഹത്തിൽ സഹിഷ്‌ണുതയോടുകൂടി ജീവിക്കുന്ന പൗരന്മാരുണ്ടാകുമ്പോൾ മാത്രമേ സുരക്ഷിത സമൂഹം രൂപപ്പെടുകയുള്ളൂ. സമൂഹത്തിൽ വർഗീയതയും വംശീയതയും വീർപ്പുമുട്ടി നിൽക്കുമ്പോൾ വീട് വെറുമൊരു താമസസ്ഥലമായി മാറാതെ കുടുംബാംഗങ്ങളെ സ്നേഹവും സഹിഷ്ണുതയും പരിശീലിപ്പിക്കുന്ന പാഠശാലകളായി മാറണമെന്ന് കെ

വാഹനാപകടത്തിൽ 11 പേർക്ക് പരിക്ക്

പേരിയ: പേര്യ 34 ൽ (താഴെ പേര്യ) കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 11 പേർക്ക് പരിക്കേറ്റു. തലശ്ശേരി, പാനൂർ സ്വദേശികൾക്കാണ് പരിക്കേറ്റത്. ചമ്പാട് ഷാജിമ നിവാസ് അൻവിൻ (16), ഷൈബി (41), കേളോത്ത് താഴെ

ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി.

പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി. ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ അധ്യക്ഷത വഹിച്ചു. മുൻ ട്രസ്റ്റിമാരായ രാജൻ വെട്ടശേരി,

വയനാട് ദുരന്ത ബാധിതർക്ക് സാന്ത്വനം: മുസ്ലീം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശം ഇന്ന്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച പുനരധിവാസ ഗ്രാമത്തിലെ ആദ്യഘട്ട വീടുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 51 വീടുകളിലാണ് ഇന്ന് കുടുംബങ്ങൾ താമസം ആരംഭിക്കുന്നത്. വൈകിട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.