കോവിഡ് 19 വാക്‌സിന്‍ ഇന്നു (തിങ്കള്‍) മുതല്‍ 27 വരെ കൂടുതല്‍ കേന്ദ്രങ്ങളില്‍ വച്ച് നടക്കും. 60 വയസ്സ് കഴിഞ്ഞവര്‍ക്കും 45 – 59 പ്രായത്തിലുള്ള മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നതിന് വേണ്ടി നടത്തുന്ന ഈ മെഗാ ക്യാമ്പയിന്‍ എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അഭ്യര്‍ത്ഥിച്ചു. 155 കേന്ദ്രങ്ങളില്‍ വെച്ച് നടക്കുന്ന ക്യാമ്പയിനില്‍ ഇന്നും നാളെയും 105 കേന്ദ്രങ്ങളില്‍ വെച്ച് ഗോത്രവര്‍ഗ്ഗ വിഭാഗത്തിലെ ആളുകള്‍ക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. വിദ്യാഭ്യാസ വകുപ്പ്, പട്ടികജാതി/ പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുമായി സഹകരിച്ചാണ് രണ്ടു ദിവസം ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 24, 25 തീയതികളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വേണ്ടി 25 കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്‍കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി
പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി







