കെപിസിസി വൈസ് പ്രസിഡണ്ട് കെ.സി റോസക്കുട്ടി ടീച്ചര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു.കോണ്‍ഗ്രസിനുളളിലെ ഗ്രൂപ്പുപോരില്‍ മനം മടുത്താണ് രാജിയെന്ന് റോസക്കുട്ടി ടീച്ചര്‍ ബത്തേരിയില്‍ പറഞ്ഞു.ഹൈക്കമാന്റ് തന്നെ ഗ്രൂപ്പുണ്ടാക്കുന്ന കാലമാണിതെന്നും സ്ത്രീകള്‍ക്ക് പരിഗണന നല്‍കാതിരിക്കുകയും അവരെ പരിഹസിക്കുകയും ചെയ്യുന്ന നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കാനാവില്ലെന്നും കെ.സി റോസക്കുട്ടി പറഞ്ഞു.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി
പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി







