പടിഞ്ഞാറത്തറ സംസ്കാര ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ അന്തത്തോടന്‍ നാസര്‍ സ്മാരക വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയും സുബ്രമണ്യന്‍ മാമന്‍ സ്മാരക റണ്ണേഴ്സ് അപ് ട്രോഫിക്ക് വേണ്ടിയും നടത്തിയ അഖില കേരളാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ചാന്‍സിലേഴ്സ് വെളളമുണ്ടയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി വയനാട് ജില്ലാ പോലീസ് ടീം ജേതാക്കളായി. ജേതാക്കള്‍ക്ക് ഇരുപതിനായിരം രൂപയും റണ്ണേഴ്സ് അപ്പിന് പതിനായിരം രൂപയും പ്രൈസ് മണിയും നല്‍കി.
സമാപന സമ്മേളനം പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി നൗഷാദ് ഉദ്ഘാടനം ചെയ്തു. എ. അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ വാഴയില്‍ റഷീദ്, സംഘാടക സമിതി ചെയര്‍മാന്‍ അഷ്റഫ് പൊട്ടേങ്ങല്‍, കണ്‍വീനര്‍ സാദിഖ് എ.പി, ബാവാസ് ബാവ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിശിഷ്ടാതിഥി സാദിര്‍ തലപ്പുഴ ഉപഹാര സമര്‍പ്പണം നടത്തി. യോഗത്തില്‍ ഷെരീഫ് മാസ്റ്റര്‍ സ്വാഗതവും നെയ്ക്കാരന്‍ മുനീര്‍ നന്ദിയും പറഞ്ഞു.








