വയനാട് ജില്ലയില്‍ ഇന്ന് (22.03.21) 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 18 പേര്‍ രോഗമുക്തി നേടി. എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27997 ആയി. 27242 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 608 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 536 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി.
പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി. ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ അധ്യക്ഷത വഹിച്ചു. മുൻ ട്രസ്റ്റിമാരായ രാജൻ വെട്ടശേരി,







