സംസ്ഥാനത്ത് ഇന്ന് 1239 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 1239 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 175, കണ്ണൂര്‍ 125, കോഴിക്കോട് 114, കൊല്ലം 112, എറണാകുളം 106, ആലപ്പുഴ 103, ഇടുക്കി 91, തൃശൂര്‍ 89, മലപ്പുറം 81, കോട്ടയം 70, പാലക്കാട് 59, പത്തനംതിട്ട 46, കാസര്‍ഗോഡ് 44, വയനാട് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (4), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 107 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 34,821 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.56 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,26,96,542 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4507 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1067 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 106 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 115, കണ്ണൂര്‍ 95, കോഴിക്കോട് 106, കൊല്ലം 108, എറണാകുളം 98, ആലപ്പുഴ 100, ഇടുക്കി 86, തൃശൂര്‍ 87, മലപ്പുറം 80, കോട്ടയം 66, പാലക്കാട് 20, പത്തനംതിട്ട 43, കാസര്‍ഗോഡ് 39, വയനാട് 24 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 3, തിരുവന്തപുരം, എറണാകുളം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1766 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 92, കൊല്ലം 170, പത്തനംതിട്ട 132, ആലപ്പുഴ 126, കോട്ടയം 115, ഇടുക്കി 17, എറണാകുളം 102, തൃശൂര്‍ 215, പാലക്കാട് 96, മലപ്പുറം 154, കോഴിക്കോട് 264, വയനാട് 18, കണ്ണൂര്‍ 214, കാസര്‍ഗോഡ് 51 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 24,081 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,76,571 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,26,125 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,22,382 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3743 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 427 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 355 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി.

പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി. ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ അധ്യക്ഷത വഹിച്ചു. മുൻ ട്രസ്റ്റിമാരായ രാജൻ വെട്ടശേരി,

വയനാട് ദുരന്ത ബാധിതർക്ക് സാന്ത്വനം: മുസ്ലീം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശം ഇന്ന്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച പുനരധിവാസ ഗ്രാമത്തിലെ ആദ്യഘട്ട വീടുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 51 വീടുകളിലാണ് ഇന്ന് കുടുംബങ്ങൾ താമസം ആരംഭിക്കുന്നത്. വൈകിട്ട്

ഇന്റര്‍വ്യൂ 30ന്

വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ് ) (കാറ്റഗറി.നമ്പര്‍ 603/2024) തസ്തികയുടെ ഇന്റര്‍വ്യൂ ഏപ്രില്‍ 30ന് പി എസ് സി വയനാട് ജില്ലാ ഓഫീസില്‍ നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ്

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB

തിരുവനന്തപുരം : വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം

പി എസ് സി ഇന്റര്‍വ്യൂ

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) (കാറ്റഗറി നമ്പര്‍ 602/2024) തസ്തികയുടെ ഇന്റര്‍വ്യൂ ഏപ്രില്‍ 28,29 തിയ്യതികളില്‍ പി എസ് സി വയനാട് ജില്ലാ ഓഫീസില്‍ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ്

താപവാതം, മഴക്കാല മുന്നൊരുക്കം: ഏകദിന ശില്പശാല സംഘടിപ്പിച്ചു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ താപവാതം, പ്രാദേശിക ഹീറ്റ് ആക്ഷന്‍ പ്ലാന്‍, മഴക്കാല മുന്നൊരുക്കം എന്നിവ ആസ്പദമാക്കി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ശില്പശാല

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.