കോവിഡ് – 19. സാമൂഹ്യ വ്യാപന പശ്ചാത്തലത്തില്‍ കല്‍പ്പറ്റ നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ ശ്രേയസ്സ് വയനാടിന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ അണു വിമുക്തമാക്കി. നഗര സഭാ കാര്യാലയം, ബസ് സ്റ്റാന്റ്, പോലീസ് സ്റ്റേഷന്‍ തുടങ്ങിയ പൊതു സ്ഥലങ്ങളും ബസ്സുകള്‍ ഓട്ടോ റിക്ഷകള്‍ എന്നിവയാണ് അണുവിമുക്തമാക്കിയത്. ശുചീകരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കല്‍പ്പറ്റ നഗര സഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് നിര്‍വഹിച്ചു സെക്രട്ടറി സന്ദീപ് കുമാര്‍ കല്‍പ്പറ്റ എസ്.ഐ മാരായ മുഹമ്മദ് എ, ജിതിന്‍ തോമസ്, സി.പി.ഒ രതീലേഷ്, വയനാട് ഐ.എ.ജി കോ-ഓര്‍ഡിനേറ്റര്‍ അമീത് രാവണന്‍, ശ്രേയസ് എക്‌സി. ഡയറക്ടര്‍ അഡ്വ. ഫാദര്‍ ബെന്നി ഇടയത്ത്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജിലി ജോര്‍ജ്ജ്, എന്നിവര്‍ സംസാരിച്ചു. ശ്രേയസ്സിന്റെ മുപ്പത്തി അഞ്ച് സന്നദ്ധ പ്രവര്‍ത്തകര്‍ അണു നശീകരണ യജ്ഞത്തില്‍ പങ്കാളികളായി.

സ്ഥാനാർത്ഥികൾ ചെലവ് കണക്ക് നൽകണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 11ന് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മൽസരിച്ച മുഴുവൻ സ്ഥാനാർത്ഥികളുടെയും തെരഞ്ഞെടുപ്പ് ചെലവ് ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത ഫോറത്തിൽ ജനുവരി 10 നകം ജില്ലാ പഞ്ചായത്ത് ഓഫീസിൽ







